| Tuesday, 1st February 2022, 11:58 am

അമ്മയില്‍ നിന്ന് എന്നേയും തിലകന്‍ ചേട്ടനെയുമൊക്കെ മാറ്റിനിര്‍ത്തിയപ്പോള്‍ വിഷമിച്ചിരുന്നു: സ്ഫടികം ജോര്‍ജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിലെ വില്ലന്മാരുടെ പേര് ചോദിച്ചാല്‍ മലയാളികള്‍ പറയുന്ന പേരിലൊരാള്‍ സ്ഫടികം ജോര്‍ജ് ആയിരിക്കും. ‘സ്ഫടികം’ എന്ന ഒറ്റചിത്രത്തിലൂടെ ഇന്നും ലക്ഷണമൊത്ത വില്ലനായി സ്ഫടികം ജോര്‍ജ് തിളങ്ങി നില്‍ക്കുന്നു. പിന്നീട് ‘ഹലോ’, ‘മായാമോഹിനി’ തുടങ്ങിയ ചിത്രങ്ങളില്‍ പല കോമഡി റോളുകളും ചെയ്ത് വില്ലത്തരം മാത്രമല്ല തനിക്ക് വഴങ്ങുന്നതെന്നും അദ്ദേഹം തെളിയിച്ചു.

Spadikam (1995)

1995ല്‍ സ്ഫടികത്തിലൂടെ സിനിമയിലേക്ക് വന്ന സ്ഫടികം ജോര്‍ജ് മൂന്ന് ദശാബ്ദം നീണ്ട സിനിമ ജീവിതത്തിലെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ്. ബിഹൈന്‍ഡ് വുഡിസ് ഐസില്‍ മണിയന്‍പിള്ള രാജു നടത്തിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമയിലെത്തിയിട്ട് മുപ്പത് വര്‍ഷത്തിന്റെ അടുത്തായി. ഇത്രയും കാലത്തിന് ഇടയ്ക്ക് മോശം അനുഭവങ്ങളും വിഷമം തോന്നിയ സാഹചര്യങ്ങളും കുറവാണ്. എന്നാല്‍ അമ്മ സംഘടനയില്‍ നിന്നും രണ്ടര വര്‍ഷത്തോളം മാറ്റി നിര്‍ത്തിയതാണ് മനസിന് വിഷമം തോന്നിയതെന്ന് സ്ഫടികം ജോര്‍ജ് പറഞ്ഞു.

‘അമ്മയില്‍ നിന്നും ഒരു രണ്ടര വര്‍ഷം മാറ്റിനിര്‍ത്തിയ സമയമുണ്ടായിരുന്നു. വിനയന്റെ സിനിമയില്‍ അഭിനയിച്ചതിന് തിലകന്‍ ചേട്ടനെയും എന്നേയുമൊക്കെ മാറ്റിനിര്‍ത്തിയിരുന്നു. എന്നാലും ഞാന്‍ അതത്ര സീരിയസ് ആയി എടുത്തില്ല. ആ സമയത്ത് ഞാന്‍ ബംഗളൂരുവിലായിരുന്നു.

കുട്ടികള്‍ ബംഗളൂരുവില്‍ പഠിക്കുന്നതുകൊണ്ട് ഞാനും താമസം അങ്ങോട്ട് മാറ്റി. അതുകൊണ്ട് അത്ര വലിയ ഫീലിംഗ് ഉണ്ടായില്ല. മെയിന്‍ ലൈനില്‍ നിന്നും മാറ്റിനിര്‍ത്തുമ്പോള്‍ അതിന്റേതായ വിഷമം ഉണ്ടാവും. പക്ഷേ ഇപ്പോള്‍ കുഴപ്പമില്ല. അമ്മയില്‍ മെമ്പറാണ്. പിന്നെ അമ്മ ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട്,’ സ്ഫടികം ജോര്‍ജ് പറഞ്ഞു.


Content Highlight: sphadikam george opens up about the bad experiences

We use cookies to give you the best possible experience. Learn more