പുരുഷന്‍മാര്‍ അയഞ്ഞ അടിവസ്ത്രങ്ങള്‍ ധരിക്കണം; ബീജോല്‍പാദനത്തിന്റെ അളവ് വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് പുതിയ പഠനങ്ങള്‍
Health
പുരുഷന്‍മാര്‍ അയഞ്ഞ അടിവസ്ത്രങ്ങള്‍ ധരിക്കണം; ബീജോല്‍പാദനത്തിന്റെ അളവ് വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് പുതിയ പഠനങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th August 2018, 3:15 pm

പുരുഷന്‍മാരിലെ ബീജോല്‍പ്പാദനം വര്‍ധിപ്പിക്കുന്നതില്‍ അവര്‍ ധരിക്കുന്ന അടിവസ്ത്രങ്ങളും പ്രധാന ഘടകമാണ്. ബോക്സര്‍ ധരിക്കാത്ത പുരുഷന്മാരുമായി താരതമ്യം ചെയ്ത് നോക്കുമ്പോള്‍ അയഞ്ഞ വസ്ത്രം ധരിക്കുന്ന പുരുഷന്മാരില്‍ ബീജത്തിന്റെ അളവ് കൂടുന്നതായി പുതിയ പഠനങ്ങള്‍.

സ്‌കൂള്‍ ഓഫ് പബ്ലിക്ക് ഹെല്‍ത്ത് സ്ഥാപനത്തിലെ ഹാര്‍ഡ് ടി.എച്ച് നടത്തിയ ഗവേഷണത്തിലാണ് ഗവേഷകരുടെ പുതിയ കണ്ടെത്തല്‍.
ബീജോല്‍പ്പാദനം കുറയുന്ന പുരുഷന്‍മാരുടെ എണ്ണം ഇന്ന് വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഈ കണ്ടെത്തല്‍ ഗുണപ്രദമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


ALSO READ: ഹൃദ്രോഗികള്‍ സെക്‌സിലേര്‍പ്പെടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്….


ഗര്‍ഭിണിയാകാന്‍ ആഗ്രഹിക്കുന്നവരുടെ പങ്കാളിക്ക് ഇത് ഏറെ ഗുണം ചെയ്യുമെന്നും ഗവേഷകര്‍ പറയുന്നു.

പഠനത്തിന്റെ ഭാഗമായി 656 പുരുഷന്മാരുടെ ബീജ സാംമ്പിളുകള്‍ ശേഖരിക്കുകയും, 32 നും 39 ഇടയില്‍ പ്രായമുള്ള പുരുഷന്മാരില്‍ മൂന്ന് മാസത്തില്‍ അവര്‍ ധരിച്ച വസ്ത്രങ്ങളെക്കുറിച്ചുള്ള സര്‍വ്വെ നടത്തുകയും ചെയ്തു.

ബോക്സര്‍ ധരിക്കുന്ന പുരുഷന്മാരില്‍ ബീജത്തിന്റെ ചലനശേഷി കൂടുന്നതിലൂടെ പ്രത്യുല്‍പാദന നിരക്ക് വര്‍ദ്ധിക്കുന്നതായും. എന്നാല്‍, ബോക്സര്‍ ധരിക്കാത്തവരുടെ രക്ത സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ 14 ശതമാനത്തിനും താഴെയാണ് ബീജോല്‍പാദനം നടക്കുന്നത് എന്നും പഠനത്തില്‍ തെളിഞ്ഞു.

പുരുഷന്മാരിലെ ഫോളിക് സ്റ്റിമുലേറ്റിങ് ഹോര്‍മോണ്‍ ആണ് ബീജസങ്കലന പ്രക്രിയയുടെ പ്രധാന പങ്ക് വഹിക്കുന്നത്. ഇറുകിയ വസ്ത്രം ധരിക്കുന്നവരില്‍ ഈ ഹോര്‍മോണിന്റെ അളവില്‍ വ്യതിയാനം വരുന്നതായി കണ്ടെത്തിയിട്ടുണ്ട്.