വാഷിങ്ടണ്‍: ഇന്തോനേഷ്യയില്‍ ചെലവഴിച്ച ബാല്യകാലത്ത് തന്റെ മനസില്‍ എന്നും ഇന്ത്യയ്ക്ക് ഒരു പ്രത്യേക സ്ഥാനമുണ്ടായിരുന്നെന്നും രാമായണത്തിലെയും മഹാഭാരതത്തിലെയും ഇതിഹാസ കഥകള്‍ കേട്ടു വളര്‍ന്ന ഒരു ബാല്യകാലം തനിക്ക് ഉണ്ടായിരുന്നെന്നും യു.എസ് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ.
ഇന്ത്യയുടെ വലിപ്പക്കൂടുതലോ ലോകജനസംഖ്യയുടെ ആറിലൊന്ന് ഉള്‍ക്കൊള്ളുന്നതിന്റെയോ രണ്ടായിരത്തോളം വൈവിധ്യമാര്‍ന്ന ഗോത്രങ്ങളുള്ളതിന്റെയോ അല്ലെങ്കില്‍ എഴുനൂറോളം ഭാഷകള്‍ ഇന്ത്യയിലെ ജനങ്ങള്‍ സംസാരിക്കുന്നതിന്റേയോ ആയിരിക്കാം ഇന്ത്യ തന്റെ മനസിലിടം നേടിയതിന് പിന്നിലെന്ന് ഒബാമ തന്റെ പുസ്തകത്തില്‍ പറയുന്നു.
2010-ല്‍ യു.എസ് പ്രസിഡന്റ് എന്ന നിലയില്‍ ഇന്ത്യ സന്ദര്‍ശിക്കുന്നതിന് കാലങ്ങള്‍ക്ക് മുമ്പ് തന്നെ തന്റെ ചിന്തകളില്‍ ഇന്ത്യ സ്ഥാനം പിടിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
”എന്റെ കുട്ടിക്കാലത്തിന്റെ ഒരു ഭാഗം ഇന്തോനേഷ്യയില്‍ ചിലവഴിച്ചതുകൊണ്ടാവാം, രാമായണവും മഹാഭാരതവും കേള്‍ക്കാന്‍ കഴിഞ്ഞതുകൊണ്ടാവാം. അല്ലെങ്കില്‍ കിഴക്കന്‍ മേഖലകളിലെ മതങ്ങളോടുള്ള എന്റെ താല്‍പര്യം കൊണ്ടാവാം അല്ലെങ്കില്‍ ഒരു കൂട്ടം ഇന്തോ-പാക് സുഹൃത്തുക്കള്‍ ഉള്ളതുകൊണ്ടാവാം. അവര്‍ എന്നെ ദാലും കീമയും പാചകം ചെയ്യാന്‍ പഠിപ്പിച്ചു. ബോളിവുഡ് സിനിമകളിലേക്ക് എന്നെ ആകര്‍ഷിച്ചു’
എ പ്രോമിസ്ഡ് ലാന്‍ഡി’ല്‍ കുറിയ്ക്കുന്നു.
രണ്ട് ഭാഗങ്ങളായി പ്രസിദ്ധീകരിക്കുന്ന ‘എ പ്രോമിസ്ഡ് ലാന്‍ഡി’ന്റെ ആദ്യഭാഗം ചൊവ്വാഴ്ച പുസ്തകശാലകളില്‍ ലഭ്യമായിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക