| Saturday, 11th May 2024, 3:17 pm

കുടുംബത്തെയടക്കം സംഘപരിവാര്‍ വേട്ടയാടിയപ്പോള്‍ കോണ്‍ഗ്രസില്‍ നിന്നാരും പിന്തുണച്ചില്ല: ടി.എന്‍.പ്രതാപൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലത്ത് താനും തന്റെ കടുംബവും സാമൂഹമാധ്യമങ്ങളിൽ സംഘപരിവാറിനാൽ വേട്ടയാടപ്പെട്ടപ്പോൾ ആരും കൂടെയുണ്ടായില്ലെന്ന് തൃശൂർ മുൻ എം.പി ടി.എൻ പ്രതാപൻ.

കുടുംബത്തെയും തന്റെ വംശത്തെയടക്കം സംഘപരിവാർ ആക്രമിച്ചെന്നും കോൺഗ്രസ് തന്റെ കൂടെ നിന്നില്ലെന്നും മനോരമ ന്യൂസിന്റെ നേരെചൊവ്വേ പരിപാടിയിൽ അദ്ദേഹം പറഞ്ഞു. തന്നെ ആരും സഹായിക്കാതിരുന്നത് മാനസികമായി വല്ലാതെ തളർത്തി. നേതാവിനെ സംരക്ഷിക്കണം എന്ന പൊതുവികാരം പാർട്ടിയിൽ ആർക്കുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കള്ളകഥകളുണ്ടാക്കി തങ്ങളുടെ നേതാവിനെ ആക്രമിക്കുമ്പോൾ ആ നേതാവിനൊപ്പം നിൽക്കണമെന്ന പൊതുവികാരം കോൺഗ്രസിലാർക്കും ഇല്ല. ഓരോ നേതാവിനും അവരുടേതായ അണികളുണ്ട് ആ നേതാവിന് അവരുടെ അണികളെ മാത്രമേ വിളിക്കാവു എന്നുള്ള നിയമമാണവിടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്നോടൊപ്പം തന്റെ കുടുംബവും ഈ ആക്രമണത്തിനിരയായി. തന്റെ മക്കളെപ്പോലും സംഘപരിവവർ ആക്രമിച്ചിരുന്നു എന്നും ടി.എൻ പ്രതാപൻ പറഞ്ഞു.

കെ. സുധാകരൻ കെ.പി.സി.സി പ്രസിഡന്റായി വീണ്ടും ചുമതലയെടുത്ത പരിപാടിയിൽ നിന്ന് എം.എം. ഹസൻ വിട്ടു നിന്നതിനേക്കുറിച്ച് സംസാരിക്കവെയാണ് അദ്ദേഹം തനിക്കും തന്റെ കുടുംബത്തിനും സംഘപരിവാറിൽ നിന്നും നേരിട്ട ആക്രമണങ്ങളെക്കുറിച്ച് പറഞ്ഞത്. നേതാക്കൾ തമ്മിൽ പരസ്യമായി അനിഷ്ടം കാണിക്കരുതെന്നും അദ്ദേഹം പരിപാടിയിൽ പറഞ്ഞു.

Content Highlight: speech of T.N Prathapan

We use cookies to give you the best possible experience. Learn more