കൊച്ചി: നടന്‍ മോഹന്‍ലാലിന്റെ എല്ലാ സിനിമകളിലേയും കഥാപാത്രങ്ങളെ ഒറ്റ വീഡിയോയയിലാക്കി സിനിഡോട്ട് എന്ന യൂട്യൂബ് ചാനല്‍. സ്‌പെക്ട്രം ഓഫ് ലാഫര്‍ എന്നാണ് വീഡിയോയുടെ പേര്.
ലാലിന്റെ ആദ്യ സിനിമയായ തിരനോട്ടം മുതല്‍ ഏറ്റവും ഒടുവില്‍ റിലീസിനൊരുങ്ങുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം വരെയുള്ള ചിത്രങ്ങളിലെ ഒരു സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ക്ലോസ് അപ്പ് ഷോട്ടുകള്‍ ചേര്‍ത്തുവെച്ചാണ് വീഡിയോ. മൂന്ന് മിനിറ്റ് അഞ്ച് സെക്കന്റാണ് വീഡിയോയുടെ ദൈര്‍ഘ്യം.
1978 ലാണ് മോഹന്‍ലാല്‍ ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നത്.
എന്നാല്‍ ആ ചിത്രം പുറത്തിറങ്ങിയിരുന്നില്ല. 1980 ല്‍ പുറത്തിറങ്ങിയ മഞ്ഞില്‍ വിരിഞ്ഞ പൂക്കളാണ് ലാലിന്റേതായി ആദ്യം പുറത്തിറങ്ങിയ ചിത്രം. 350 ഓളം സിനിമകളില്‍ ലാല്‍ ഇതുവരെ അഭിനയിച്ചിട്ടുണ്ട്.
രണ്ട് തവണ മികച്ച നടനുള്ള ദേശീയ അവാര്‍ഡും ആറ് തവണ സംസ്ഥാന അവാര്‍ഡും ലഭിച്ചിട്ടുണ്ട്. മലയാളത്തില്‍ ആദ്യമായി 50,100,150 കോടി കളക്ഷന്‍ കിട്ടിയ സിനിമകളില്‍ നായകനായി അഭിനയിച്ചു എന്ന നേട്ടവും ലാലിന്റെ പേരിലുണ്ട്.