| Tuesday, 25th October 2022, 2:29 pm

ഹിന്ദു പാരമ്പര്യം പിന്‍പറ്റുന്നതുകൊണ്ട് റിഷി സുനക് ഇന്ത്യന്‍ വംശജനാകുമോ?

സഫ്‌വാന്‍ കാളികാവ്

റിഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രിയായതിന് പിന്നാലെ ആഘോഷ തിമര്‍പ്പിലാണ് സംഘപരിവാര്‍.

‘ബ്രിട്ടനില്‍ ഇനി റിഷി ഭരണം. ഹിസ്റ്ററി ഇന്‍ റിവേഴ്സ് ഗിയര്‍. സംസ്‌കൃതവും ഭാരതീയ സംസ്‌കൃതിയും പഞ്ചാബി നൃത്തവും സംഗീതവും എല്ലാം ഇനി ബ്രിട്ടനെ നയിക്കും. ഭാരതം വിശ്വഗുരുവാകുന്നു’

എന്നാണ് വക്താവ് സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍ ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ കുറിച്ചത്.

റിഷി സുനക്ക് ഇന്ത്യന്‍ വംശജനാണെന്നുള്ള അവകാശവാദമാണ് ഈ ആഘോഷ കമ്മിറ്റിക്ക് പിന്നിലുള്ളത്. എന്നാല്‍ ഇതിന്റെ പിന്നിലുള്ള വസ്തുത ഇതാണ്.

റിഷി സുനകിന്റെ മുതുമുത്തച്ഛന്‍മാര്‍ ജനിച്ചത് ബ്രിട്ടീഷ് ഭരണകാലത്ത് പഞ്ചാബ് പ്രവിശ്യയിലാണ്(ഇപ്പോള്‍ ആ ഭാഗം പാകിസ്ഥാനിലെ ഗുജ്‌റന്‍വാലയിലാണ്). റിഷി സുനകിന്റെ അച്ഛന്‍ കെനിയയില്‍ നിന്നും അമ്മ ടാന്‍സാനിയയില്‍ നിന്നുമുള്ളവരാണ്.

സുനക് ജനിച്ചതും വളര്‍ന്നതും ബ്രിട്ടീഷ് പൗരന്‍ ആയിട്ടാണ്. സുനകിനോ സുനകിന്റെ മാതാപിതാക്കള്‍ക്കോ ഇന്ത്യയുമായി ഒരു ബന്ധവുമില്ല. അവരെല്ലാം ബ്രിട്ടീഷ് പൗരന്‍മാരാണ്. ഇതാണ് എല്ലാവരും ആഘോഷിക്കുന്ന ‘ഇന്ത്യന്‍ വംശജന്റെ’ യഥാര്‍ത്ഥ അടിവേര്.

അച്ഛന്റെയും മുത്തച്ഛന്റെയും വംശം നോക്കിയാല്‍ മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രന്‍ ഖാനും നിലവിലെ പ്രധാനമന്ത്രി ഷെഹബാസ് ഷരീഫും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷൈഖ് ഹസീനയുമൊക്കെ ഇന്ത്യന്‍ വംശജരാണ്. അവരാരും പ്രധാനമന്ത്രിയാവുമ്പോള്‍ ഇന്ത്യന്‍ വംശജര്‍ പ്രധാനമന്ത്രി ആയെന്ന് പറഞ്ഞു കേള്‍ക്കാറില്ല.

മറുവശത്ത്, ഇന്ത്യയില്‍ അരനൂറ്റാണ്ടിലേറെ കാലം ജീവിച്ച, ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിയുടെ ഭാര്യയും കോണ്‍ഗ്രസ് നേതാവുമായ സോണിയ ഗാന്ധിയെ ബി.ജെ.പിക്കാര്‍ ഇപ്പോഴും അധിക്ഷേപിച്ച് വിളിക്കുന്നത് ഇറ്റലിക്കാരി മദാമ എന്നാണ്.

2004ലെ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കുകയും സോണിയ ഗാന്ധി പ്രധാനമന്ത്രി ആകാനുള്ള സാധ്യത വര്‍ധിക്കുകയും ചെയ്തപ്പോള്‍ അന്തരിച്ച ബി.ജെ.പി നേതാവ് സുഷമ സ്വരാജ് പറഞ്ഞത്.

‘സോണിയാഗാന്ധി പ്രധാനമന്ത്രി ആയാല്‍ ഞാന്‍ തല മൊട്ടയടിച്ച്, സിന്ദൂരം ഉപേക്ഷിച്ച്, വെള്ളയുടുത്ത്, കടല മാത്രം കഴിച്ച് കട്ടിലുപേക്ഷിച്ച് നിലത്ത് കിടന്നുറങ്ങും. ഒരു ഹിന്ദു വിധവയെപ്പോലെ ജീവിക്കും,’ എന്നായിരുന്നു.

ഒരു വിദേശി ഇന്ത്യന്‍ പ്രധാനമന്ത്രി ആകുന്നതിനെതിരെ ദേശവ്യാപകമായി സമരം നടത്താനും ബി.ജെ.പി അന്ന് പ്രഖ്യാപിച്ചിരുന്നു.

‘ഇറ്റലിക്കാരി മദാമയുടെ പാവാട കഴുകുന്നവര്‍’ എന്ന് പറഞ്ഞാണ് സോണിയ ദീര്‍ഘകാലം കോണ്‍ഗ്രസ് അധ്യക്ഷയായപ്പോളടക്കം തീവ്ര വലതുപക്ഷ ഗ്രൂപ്പുകള്‍ കോണ്‍ഗ്രസുകാരെ അധിക്ഷേപിക്കാറുള്ളത്.

അങ്ങനെയുള്ളവരാണ് റിഷി സുനക് ഇന്ത്യന്‍ വംശജനാണെന്ന് പറഞ്ഞ് ഉത്സാഹംകൊള്ളുന്നത്. റിഷി സുനക് ഹിന്ദു വിശ്വാസിയായ ഇന്ത്യന്‍ പാരമ്പര്യം പിന്തുടരുന്ന ഒരു വ്യക്തിയാണ് എന്നാണ് മുന്നോട്ടുവെക്കുന്ന മറ്റൊരു വാദം. സുനക് മുന്‍പ് ഗോ പൂജ ചെയ്തതതും അദ്ദേഹം ഭഗവത് ഗീത വായിക്കും എന്നതും ഇന്ത്യന്‍ ബന്ധത്തിന് തെളിവായാണ് ഇവര്‍ അവതരിപ്പിക്കുന്നത്.

എന്നാല്‍ അത് എങ്ങനെ ഇന്ത്യന്‍ വംശജനാണെന്ന് പറയുന്നതിന്റെ ന്യായീകരണമാകും എന്നതാണ് തിരിച്ചു ചോദിക്കാനുള്ളത്. അതുകൊണ്ട് ഇന്ത്യന്‍ വംശജനായതുകൊണ്ടല്ല, തീവ്ര വലതുപക്ഷക്കാര്‍ പറയുന്ന ഹിന്ദുത്വ പാരമ്പര്യം ജീവിതത്തില്‍ കൊണ്ടുനടക്കുന്നത് കൊണ്ടാണ് സുനകിനെ ഇന്ത്യന്‍ വംശജന്‍ എന്ന നിലയില്‍ ആഘോഷിക്കുന്നതെന്നത് വ്യക്തമാണ്.

2004ലെ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കുകയും സോണിയ ഗാന്ധി പ്രധാനമന്ത്രി ആകാനുള്ള സാധ്യത വര്‍ധിക്കുകയും ചെയ്തപ്പോള്‍ അന്തരിച്ച ബി.ജെ.പി നേതാവ് സുഷമ സ്വരാജ് പറഞ്ഞത്. ‘സോണിയാഗാന്ധി പ്രധാനമന്ത്രി ആയാല്‍ ഞാന്‍ തല മൊട്ടയടിച്ച്, സിന്ദൂരം ഉപേക്ഷിച്ച്, വെള്ളയുടുത്ത്, കടല മാത്രം കഴിച്ച് കട്ടിലുപേക്ഷിച്ച് നിലത്ത് കിടന്നുറങ്ങും. ഒരു ഹിന്ദു വിധവയെപ്പോലെ ജീവിക്കും,’ എന്നായിരുന്നു.

ഒരു വിദേശി ഇന്ത്യന്‍ പ്രധാനമന്ത്രി ആകുന്നതിനെതിരെ ദേശവ്യാപകമായി സമരം നടത്താനും ബി.ജെ.പി അന്ന് പ്രഖ്യാപിച്ചിരുന്നു.

‘ഇറ്റലിക്കാരി മദാമയുടെ പാവാട കഴുകുന്നവര്‍’ എന്ന് പറഞ്ഞാണ് സോണിയ ദീര്‍ഘകാലം കോണ്‍ഗ്രസ് അധ്യക്ഷയായപ്പോളടക്കം തീവ്ര വലതുപക്ഷ ഗ്രൂപ്പുകള്‍ കോണ്‍ഗ്രസുകാരെ അധിക്ഷേപിക്കാറുള്ളത്.

അങ്ങനെയുള്ളവരാണ് റിഷി സുനക് ഇന്ത്യന്‍ വംശജനാണെന്ന് പറഞ്ഞ് ഉത്സാഹംകൊള്ളുന്നത്. റിഷി സുനക് ഹിന്ദു വിശ്വാസിയായ ഇന്ത്യന്‍ പാരമ്പര്യം പിന്തുടരുന്ന ഒരു വ്യക്തിയാണ് എന്നാണ് മുന്നോട്ടുവെക്കുന്ന മറ്റൊരു വാദം. സുനക് മുന്‍പ് ഗോ പൂജ ചെയ്തതതും അദ്ദേഹം ഭഗവത് ഗീത വായിക്കും എന്നതും ഇന്ത്യന്‍ ബന്ധത്തിന് തെളിവായാണ് ഇവര്‍ അവതരിപ്പിക്കുന്നത്.

എന്നാല്‍ അത് എങ്ങനെ ഇന്ത്യന്‍ വംശജനാണെന്ന് പറയുന്നതിന്റെ ന്യായീകരണമാകും എന്നതാണ് തിരിച്ചു ചോദിക്കാനുള്ളത്. അതുകൊണ്ട് ഇന്ത്യന്‍ വംശജനായതുകൊണ്ടല്ല, തീവ്ര വലതുപക്ഷക്കാര്‍ പറയുന്ന ഹിന്ദുത്വ പാരമ്പര്യം ജീവിതത്തില്‍ കൊണ്ടുനടക്കുന്നത് കൊണ്ടാണ് സുനകിനെ ഇന്ത്യന്‍ വംശജന്‍ എന്ന നിലയില്‍ ആഘോഷിക്കുന്നതെന്നത് വ്യക്തമാണ്.

Content highlight: Special write up, How can Rishi Sunak be of Indian origin by following Hindu tradition?

സഫ്‌വാന്‍ കാളികാവ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more