[]തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയായ പി.ആര്‍.ഡി മുന്‍ ഡയറക്ടര്‍ എ. ഫിറോസിനെ പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. []
തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ എട്ട് പ്രത്യേക അന്വേഷണ സംഘങ്ങളെയാണ് ഫിറോസിനെ പിടികൂടാനായി തയ്യാറായിരിക്കുന്നത്.
ഫിറോസ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു.ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഫിറോസ് മുങ്ങുകയായിരുന്നു.
ഫിറോസ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ വാദം തുടരുകയാണ്. ഫിറോസിനെ അറസ്റ്റ് ചെയ്യാത്തതില്‍ സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവും കോടതി നടത്തി. ഈ സാഹചര്യത്തിലാണ് ഫിറോസിനെ പിടിക്കാന്‍ പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചത്.
ഫിറോസിനുവേണ്ടി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിമാനത്താവളത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കുകയും ചെയ്തു.
2009ല്‍ സലീംകബീര്‍ എന്നയാള്‍ നല്‍കിയ പരാതിയില്‍ മെഡിക്കല്‍ കോളജ് പൊലീസ് രജിസ്റ്റര്‍ ചെയ്ത തട്ടിപ്പുകേസിലാണ് ഫിറോസ് നിയമനടപടി നേരിടുന്നത്.
ബിജു രാധാകൃഷ്ണനും സരിതനായരുമൊത്ത് എ.ഡി.ബിയുടെ ദക്ഷിണേന്ത്യന്‍ മേധാവികളാണെന്ന് പറഞ്ഞ് 40 ലക്ഷം സലീംകബീറില്‍ നിന്ന് തട്ടിയെന്നാണ് കേസ്.