സാഫ് കപ്പ് ടൂര്‍ണമെന്റില്‍ ഒമ്പതാം കിരീടം നേടിയിരിക്കുകയാണ് ടീം ഇന്ത്യ. അധിക സമയം കഴിഞ്ഞ് ഷീട്ടൗട്ടിലെ ആദ്യ അഞ്ച് കിക്കും പൂര്‍ത്തിയായി സഡണ്‍ ഡെത്തിലാണ് ഇന്ത്യ സൗത്ത് ഏഷ്യയിലെ രാജാക്കന്മാരായത്.
ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പ്രകടനം നടത്തിയത് ഗോള്‍ കീപ്പര്‍
ഗുര്‍പ്രീത് സിങ് സന്ധുവാണ്. ലബനാനെതിരെ സെമിയിലും ഇപ്പോള്‍ കുവൈറ്റിനെതിരെ ഫൈനലിലും കോടിക്കണക്കിന് വരുന്ന ഇന്ത്യന്‍ ജനതയുടെ പ്രതീക്ഷകള്‍ക്ക് കാവല്‍ക്കാരനായി ഗുര്‍പ്രീത് സിങ് സന്ധു.
സഡന്‍ഡെത്തില്‍ ഇന്ത്യന്‍ പോസ്റ്റിന് നേരെ നിറയൊഴിക്കാനെത്തിയ കുവൈത്ത് ക്യാപ്ടന്‍ ഇബ്രാഹിമിന്റെ കിക്ക് അര്‍ജന്റീനയുടെ ലോകകപ്പ് ഹീറോ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിസിന്റെ ലെവല്‍ ഓഫ് കോണ്‍ഫിഡന്‍സിലാണ് ഗുര്‍പ്രീത് സിങ് സന്ധു തടഞ്ഞിട്ടത്. തന്റെ ഇടത്തോട്ട് ബുള്ളറ്റ് കണക്കെ വന്ന ഷോട്ടിനെ ഗുര്‍പ്രീത് അതിമനോഹരമായ ഡൈവിങ്ങിലൂടെയാണ് തൊടുത്തുവിട്ടത്.
ഷൂട്ടൗട്ടില്‍ ഇന്ത്യക്കായി ക്യാപ്റ്റന്‍ സുനില്‍ ഛേത്രി, സന്ദേശ് ജിംഗാന്‍ ലാലിയന്‍സുവാല ചാംഗ്ത, സുഭാശിഷ് ബോസ്, മഹേഷ് സിങ് എന്നിവര്‍ ലക്ഷ്യം കണ്ടു. ആദ്യ റൗണ്ടില്‍ ഉദാന്ത സിങ്ങാണ് കിക്ക് പാഴാക്കിയത്.
അതേസമയം, കളിയുടെ ആദ്യ പകുതിയില്‍ 14ാം മിനുറ്റില്‍ ഷബീബ് അല്‍ ഖാല്‍ദിയിലൂടെയാണ് കുവൈറ്റ് മുന്നിലെത്തിയത്. കളിയുടെ അധിക സമയവും കഴിഞ്ഞ് സമനില തുടര്‍ന്നതോടെയാണ് ഷൂട്ടൗട്ടിലേക്ക് പോയത്.
38ാം മിനുറ്റിലൂടെലാലിയന്‍സുവാല ചാംഗ്തേയുടെ സൂപ്പര്‍ ഗോളിലൂടെ ഇന്ത്യ തിരിച്ചു വരികയും ചെയ്തു.മലയാളി താരം സഹല്‍ അബ്ദുല്‍ സമദിന്റെ അസിസ്റ്റിലായിരുന്നു സൂപ്പര്‍ ഗോള്‍ പിറന്നത്. പിന്നീട് ഇരു ടീമും നിരന്തര ശ്രമം നടത്തിയെങ്കിലും ഗോളൊന്നും പിറന്നില്ല.
Content Highlight: Special story about Saff Cup Indian goal keeper Gurpreet Singh Sandhu