സുദിപ്തോ സെന്‍ സംവിധാനം ചെയ്ത ദി കേരള സ്റ്റോറിയുടെ അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത് റിയല്‍ സ്റ്റോറികളില്‍ നിന്ന് ഇന്‍സ്പയറിങ്ങായി അവതരിപ്പിക്കപ്പെട്ട സിനിമ എന്ന രീതിയിലാണ്. എന്നാല്‍ സിനിമ മുന്നോട്ടുവെക്കുന്ന കണക്കുകളും സിനിമയുടെ ഭൂരിഭാഗം സീനുകളും കാണുമ്പോള്‍ ഇത് ഏത് കേരളം എന്ന ചോദ്യം ഓരോ മലയാളിക്കും ഉണ്ടായേക്കും.
ആദ്യാവസാനം മുസ്‌ലിം വിരുദ്ധതയും കമ്മ്യൂണിസ്റ്റ് വിരുദ്ധതയും മാത്രമുള്ള ചിത്രത്തില്‍ വസ്തുതക്ക് വിരുദ്ധമായ നിരിവധി കാര്യങ്ങള്‍ വിശ്വസിപ്പിച്ചെടുക്കാന്‍ സംവിധായകന്‍ ഒരുപാട് കഷ്ടപ്പെടുന്നുണ്ട്.
ഇസ്‌ലാമിലേക്ക് മതപരിവര്‍ത്തനത്തിന് ശ്രമിച്ചിട്ട് വഴങ്ങാത്തതിന്റെ പേരില്‍ ഒരു കമ്മ്യൂണിസ്റ്റ് കുടുംബത്തിന്റെ വീട് കത്തിക്കുന്ന സീന്‍ സിനിമയിലുണ്ട്.
തിരുനന്തപുരം സ്വദേശിയും നഴ്‌സിങ് വിദ്യാര്‍ത്ഥിയുമായിരുന്ന ശാലിനി ഉണ്ണികൃഷ്ണന്‍ എന്ന യുവതി ഫാത്തിമയായി മാറി ഐ.എസ്.ഐ.ഐസിന്റെ
പിടിയിലായി അഫ്ഗാനിസ്ഥാനിലേക്ക് എത്തിയ വഴികളാണ് കേരള സ്റ്റോറിയില്‍ പറയുന്നത്. ആസിഫ, നിമ, ഗീതാഞ്ജലി എന്നിവരോടൊപ്പമുള്ള കാസര്‍ഗോട്ടെ നേഴ്‌സിങ് കോളേജിലെ ഹോസ്റ്റല്‍ ജീവതത്തിലൂടെയാണ് ശാലിനി ഉണ്ണികൃഷ്ണന്റെ കഥ സംവിധായകന്‍ ചിത്രീകരിക്കുന്നത്.
ഇതില്‍ ആസിഫ എന്ന മുസ്‌ലിം പെണ്‍കുട്ടിയുടെ ചതിയില്‍ വീണ ഹിന്ദുവായ ശാലിനി ഉണ്ണികൃഷണന്‍ മതപരിവര്‍ത്തനത്തിനിരയായി ഐ.എസിലെത്തുന്നതായിട്ടാണ് സിനിമ കാണിക്കുന്നത്.
മറ്റ് രണ്ട് പേര്‍, നിമ എന്ന കോട്ടയത്തെ ക്രിസ്ത്യാനിയും ഹിന്ദു കുടുംബത്തില്‍ ജനിച്ച കമ്മ്യൂണിണിസ്റ്റുകാരിയായ ഗീതാഞ്ജലിയുമാണ്. ഇതില്‍ മതപരിവര്‍ത്തനത്തിന് വിസമ്മതിച്ച അഫ്ഗാനിലേക്ക് പോകാന്‍ കൂട്ടാക്കാത്ത ഗീതാഞ്ജലിയുടെ വീടാണ് അഗ്നിക്കിരയാക്കുന്നത്.
ഗീതാഞ്ജലി ആത്മഹത്യ ചെയ്തിന് ശേഷമാണ് കമ്മ്യൂണിസ്റ്റുകാരായ അവരുടെ വീട് മുസ്‌ലിങ്ങല്‍ കത്തിക്കുന്നതായി സിനിമയില്‍ കാണിക്കുന്നത്. ഇങ്ങനെയൊരു കാര്യം ഏത് സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് ചിത്രീകരിച്ചതെന്ന് സംവിധായകന്‍ തന്നെ മറുപടി പറയേണ്ടതുണ്ട്. അതുകൂടാതെ വസ്തുതകള്‍ക്ക് നിരക്കാത്ത നിരവധി കണക്കുകളും സിനിമ അവതരിപ്പിക്കുന്നുണ്ട്.
കോഴിക്കോട് ഇസ്‌ലാമിക് സെന്റര്‍ എന്ന പേരിലുള്ള ഒരു മതപരിവര്‍ത്തന കേന്ദ്രത്തില്‍ ഒരു സമയം മാത്രം 48 പെണ്‍കുട്ടികള്‍ മതപരിവര്‍ത്തനത്തിന് ഇരയാക്കപ്പെട്ട് കഴിയുന്നതായി പറയുന്ന സിനിമ 50,000 പെണ്‍കുട്ടികളെ കേരളത്തില്‍ നിന്ന് കാണാതായതായും പറയുന്നു.