ന്യൂദല്‍ഹി: കൊറിയയും അയോധ്യയും തമ്മില്‍ പ്രത്യേക ബന്ധമുണ്ടെന്ന് പി.വി. സിന്ധുവിന്റെ പരിശീലകന്‍ പാര്‍ക്ക് ടായെ സങിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി.
കൊറിയന്‍ രാഷ്ട്രപതിയുടെ ഭാര്യ അയോധ്യയിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ വന്നിരുന്നെന്നും സങും അയോധ്യ സന്ദര്‍ശിച്ച് അയോധ്യയുടെ ചരിത്രം അറിയണമെന്നും മോദി പറഞ്ഞു.
” കൊറിയയും അയോധ്യയും തമ്മില്‍ ഒരു പ്രത്യേക ബന്ധമുണ്ട്. കഴിഞ്ഞ തവണ, നിങ്ങളുടെ രാഷ്ട്രപതിയുടെ ഭാര്യയായ പ്രഥമ വനിത അയോധ്യയിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ വന്നു. നിങ്ങള്‍ അയോധ്യ സന്ദര്‍ശിക്കുകയും അയോധ്യയുടെ ചരിത്രം അറിയുകയും വേണം. നിങ്ങള്‍ തീര്‍ച്ചയായും അഭിമാനിക്കും,” മോദി പറഞ്ഞു.
സിന്ധുവിന്റെ ഒളിംപ്കിസ് നേട്ടത്തിന് പിന്നില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് പാര്‍ക്ക് ടായെ സങ്.
ടോകിയോ ഒളിംപ്ക്‌സില്‍ സിന്ധു വെങ്കല മെഡല്‍ നേടിയിരുന്നു. ഇതോടെ
ഒളിംപിക്സില്‍ രണ്ട് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന ബഹുമതിയും സിന്ധു നേടിയിരുന്നു.
റിയോ ഒളിംപിക്സില്‍ വെള്ളി മെഡല്‍ നേടിയ സിന്ധു ടോക്യോയില്‍ സ്വര്‍ണം ലക്ഷ്യമിട്ടാണ് എത്തിയത്. എന്നാല്‍ സെമിയില്‍ ലോക ഒന്നാം നമ്പര്‍ താരം ചൈനീസ് തായ്പേയിയുടെ തായ് സു യിങിനോട് പരാജയപ്പെടുകയായിരുന്നു.