| Wednesday, 14th November 2018, 4:40 pm

നാവില്‍ കൊതിയൂറും മലബാര്‍ കിണ്ണത്തപ്പം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കിണ്ണത്തപ്പം കേരളത്തിന്റെ പല ഭാഗങ്ങളിലും പല രീതിയിലാണ് ഉണ്ടാക്കുക. ഇതില്‍ തന്നെ മലബാറിലെ കിണ്ണത്തപ്പത്തിന്റെ സ്വാദ് പറഞ്ഞ് അറിയിക്കാന്‍ കഴിയാത്തതാണ്. നാവില്‍ കൊതിയൂറുന്ന മലബാര്‍ കിണ്ണത്തപ്പം എങ്ങിനെയുണ്ടാക്കാം എന്ന് നോക്കാം.

ആവശ്യമുള്ള വസ്തുക്കള്‍

അരിപ്പൊടി: ഒന്നരക്കപ്പ്
ശര്‍ക്കര : 500ഗ്രാം
തേങ്ങാപ്പാല്‍ : ഒന്നരക്കപ്പ്
വെള്ളം എട്ട് : കപ്പ്
നെയ്യ് : അരക്കപ്പ്
കടലപ്പരിപ്പ് : കാല്‍ കപ്പ്
ഏലക്കായ : 3 എണ്ണം നുറുക്കിയത്

തയ്യാറാക്കുന്ന വിധം

കാല്‍ കപ്പ് വെള്ളത്തില്‍ ശര്‍ക്കര പൂര്‍ണ്ണമായും ഉരുക്കിയെടുക്കുക. കടലപ്പരിപ്പ് അല്‍പ്പം മൃദുവാവുന്ന വരെ വേവിച്ച് മാറ്റി വെക്കുക. അരിപ്പൊടി, ഉരുക്കിയ ശര്‍ക്കര, വെള്ളം എന്നിവ ഒരു കപ്പ് തേങ്ങാപ്പാലിനോട് ചേര്‍ത്ത് കുഴമ്പ് പരുവമാക്കുക. ഈ മിശ്രിതം ഒരു ഉരുളിയിലൊഴിച്ച് അടുപ്പിന് മുകളില്‍ വെക്കുക. ഇളക്കിക്കൊണ്ടേ ഇരിക്കുക. മുക്കാല്‍ മണിക്കൂറിന് ശേഷം ബാക്കിയുള്ള തേങ്ങാപ്പാലും ചേര്‍ക്കുക. ഇളക്കുന്നത് തുടരുക. അഞ്ച് മിനിറ്റ് ഇടവേള വെച്ച് ഓരോ ടീ സ്പൂണ്‍ നെയ്യ് ചേര്‍ത്തു കൊണ്ടിരിക്കുക. ഇതിലേക്ക് കടലപ്പരിപ്പും ചേര്‍ക്കുക. ഒന്നര-രണ്ട് മണിക്കൂറിനുള്ളില്‍ ഇത് ഒരു വിധം കുറുകി വരും. ഇതിലേക്ക് നുറുക്കിയ ഏലക്ക കൂടി ചേര്‍ത്ത് ഒരു 20 മിനിറ്റ് കൂടി ഇളക്കുക. ഉള്ളില്‍ എണ്ണ തേച്ച ഒരു കിണ്ണത്തില്‍ ഈ കൊഴുത്ത കട്ടിയുള്ള മിശ്രിതം ഒഴിച്ച് വെക്കുക. തണുക്കുമ്പോള്‍ മുറിച്ച് എടുക്കുക.

Latest Stories

We use cookies to give you the best possible experience. Learn more