| Sunday, 15th April 2018, 7:54 am

ഗോപിനാഥ പിള്ളയുടെ മരണത്തില്‍ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: ഗുജറാത്ത് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ കൊല്ലപ്പെട്ട ജാവേദ് ഗുലാം ശൈഖ് എന്ന പ്രാണേഷ് കുമാറിന്റെ അപകട മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചു. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എസ്.സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവി എസ്.സുരേന്ദ്രനൊപ്പം ഫൊറന്‍സിക് വിദഗ്ധരും ശനിയാഴ്ച സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

അപകടവുമായി ബന്ധപ്പെട്ട് നാല് വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകടത്തില്‍പ്പെട്ട കാറിന് പിന്നിലിടിച്ചതെന്ന് സംശയിക്കുന്ന ടാങ്കര്‍ലോറിയുടെ ഡ്രൈവര്‍ ചാലക്കുടി സ്വദേശി സിജീവ് പട്ടണക്കാട് പോലീസിന്റെ കസ്റ്റഡിയിലാണ്. പിന്നില്‍ മറ്റൊരു വാഹനമിടിച്ചതിനെത്തുടര്‍ന്നാണ് കാര്‍ എതിര്‍ട്രാക്കിലേക്ക് ഇടിച്ചുകയറാന്‍ കാരണം. പിന്നില്‍ മറ്റൊരു വാഹനത്തിന്റെ പെയിന്റ് പറ്റിപ്പിടിച്ചിരിക്കുന്നതായും ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തി.


Read more: ഗോപിനാഥ പിള്ള: ‘മകന്‍ തീവ്രവാദിയായിരുന്നില്ല; മുസ്‌ലിമായിരുന്നു’ എന്ന് തെളിയിക്കാന്‍ പോരാടിമരിച്ച ഹിന്ദുവായ ഒരച്ഛന്റെ കഥ


സഹോദരന്‍ പന്തളം തട്ട കല്ലുംപുറത്ത് മാധവന്‍ പിള്ളയ്‌ക്കൊപ്പം എറണാകുളത്തെ ആശുപത്രിയിലേക്ക് ചികിത്സയ്ക്ക പോകും വഴി ഏപ്രില്‍ 13നായിരുന്നു അപകടം. എന്നാല്‍ കാറിന് പിന്നില്‍ ഇടിച്ച ടാങ്കര്‍ലോറി നിറുത്താതെ പോയതാണ് സംഭവത്തില്‍ ദൂരൂഹത വര്‍ദ്ധിപ്പിച്ചത്. .

ഗോപിനാഥ പിള്ള മരിച്ചതോടെ ഇശ്രത് ജഹാന്‍ കേസില്‍ ഗുജറാത്ത് പൊലീസിനെതിരായ സി.ബി.ഐയുടെ കേസിലെ ഒരു പ്രധാന സാക്ഷിയാണ് ഇല്ലാതായത്. ജാവേദ് ശൈഖ് ഐ.ബിയുടെ ഒരു വിവരദാതാവ് ആയിരുന്നുവെന്ന് സി.ബി.ഐ.ക്ക് ഗോപിനാഥപിള്ള മൊഴി നല്‍കിയിരുന്നതായി അദ്ദേഹത്തിന്റെ അഹമ്മദാബാദിലെ അഭിഭാഷകനായ ഷംഷാദ് പത്താന്‍ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more