| Saturday, 16th May 2020, 5:36 pm

ആകാശവും സ്വകാര്യ മേഖലയ്ക്ക്; കല്‍ക്കരി ഖനനത്തിലും വൈദ്യുതി വിതരണത്തിലും സ്വകാര്യ വല്‍ക്കരണം പ്രഖ്യാപിച്ച് ധനമന്ത്രിയുടെ നിര്‍മലാ സീതാരാമന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിന്റെ നാലാംഘട്ട വിശദീകരണവുമായി ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. കല്‍ക്കരി ഖനന മേഖലയെ സ്വകാര്യ വല്‍ക്കരിക്കും. ഖനന മേഖലയില്‍ സുതാര്യത, സ്വകാര്യ പങ്കാളിത്തം, മത്സരം എന്നിവ കൊണ്ടുവരുമെന്നും ധനമന്ത്രി പറഞ്ഞു.

നിലവില്‍ പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കല്‍ക്കരി ഖനന മേഖലയെയാണ് സ്വകാര്യ മേഖലയ്ക്കു കൂടി കൈമാറുമെന്നാണ് നിര്‍മ്മലാ സീതാരാമന്‍ അറിയിച്ചിരിക്കുന്നത്. ഇതോടെ ഈ മേഖലയിലുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ ദുര്‍ബലപ്പെടും. കല്‍ക്കരി രംഗത്തെ വാണിജ്യവല്‍ക്കരിക്കാനാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു.

ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ നിര്‍മ്മിതിക്കായി വ്യോമയാന മേഖലയെയും സ്വകാര്യവല്‍ക്കരിക്കുമെന്നും ധനമന്ത്രി വിശദീകരിച്ചു. ഈ മേഖലയിലസെ നിയന്ത്രണങ്ങള്‍ കുറയ്ക്കും. കൂടുതല്‍ വിമാനത്താവളങ്ങള്‍ സ്വകാര്യമേഖലയ്ക്ക് നല്‍കും. വിമാന എഞ്ചിന്‍ അറ്റകുറ്റപ്പണികള്‍ക്കായുള്ള സൗകര്യങ്ങള്‍ രാജ്യത്ത് ഒരുക്കും.

കൂടുതല്‍ നിക്ഷേപവും കൂടുതല്‍ ഉല്‍പാദനവും കൂടുതല്‍ തൊഴിലും ലക്ഷ്യമിട്ടാണ് വിവിധ മേഖലകളെ സ്വകാര്യ വല്‍ക്കരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഇവയ്ക്ക് പുറമെ ധാതു, പ്രതിരോധ ഉല്‍പാദനം, വൈദ്യുതി വിതരണം തുടങ്ങിയ മേഖലകളെക്കൂടി സ്വകാര്യവല്‍ക്കരിക്കുമെന്നും നിര്‍മ്മല സീതാരാമന്‍ അറിയിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more