ന്യൂദല്‍ഹി: പ്രധാനമന്ത്രി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിന്റെ നാലാംഘട്ട വിശദീകരണവുമായി ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. കല്‍ക്കരി ഖനന മേഖലയെ സ്വകാര്യ വല്‍ക്കരിക്കും. ഖനന മേഖലയില്‍ സുതാര്യത, സ്വകാര്യ പങ്കാളിത്തം, മത്സരം എന്നിവ കൊണ്ടുവരുമെന്നും ധനമന്ത്രി പറഞ്ഞു.
നിലവില്‍ പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കല്‍ക്കരി ഖനന മേഖലയെയാണ് സ്വകാര്യ മേഖലയ്ക്കു കൂടി കൈമാറുമെന്നാണ് നിര്‍മ്മലാ സീതാരാമന്‍ അറിയിച്ചിരിക്കുന്നത്. ഇതോടെ ഈ മേഖലയിലുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ ദുര്‍ബലപ്പെടും. കല്‍ക്കരി രംഗത്തെ വാണിജ്യവല്‍ക്കരിക്കാനാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു.
ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ നിര്‍മ്മിതിക്കായി വ്യോമയാന മേഖലയെയും സ്വകാര്യവല്‍ക്കരിക്കുമെന്നും ധനമന്ത്രി വിശദീകരിച്ചു. ഈ മേഖലയിലസെ നിയന്ത്രണങ്ങള്‍ കുറയ്ക്കും. കൂടുതല്‍ വിമാനത്താവളങ്ങള്‍ സ്വകാര്യമേഖലയ്ക്ക് നല്‍കും. വിമാന എഞ്ചിന്‍ അറ്റകുറ്റപ്പണികള്‍ക്കായുള്ള സൗകര്യങ്ങള്‍ രാജ്യത്ത് ഒരുക്കും.