|

റാഗിങ് കേസുകള്‍ പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച് വരുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സംസ്ഥാനത്ത് റാഗിങ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ റാഗിങ് കേസുകള്‍ പരിഗണിക്കാന്‍ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് വരുന്നു.

ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തത്. റാഗിങ് കേസുകളില്‍ സര്‍ക്കാര്‍ കര്‍ശമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് കാണിച്ച്‌ കേരള ലീഗല്‍ സര്‍വീസ് അതോറിറ്റിയാണ് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹരജി നല്‍കിയത്. ഈ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ ഉത്തരവ്.

അടുത്ത ദിവസം തന്നെ പുതിയ ബെഞ്ചിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട തീരുമാനം വരും. നിലവിലുള്ള കേസുകളും ഇനി വരാനിരിക്കുന്ന കേസുകളും ഈ ബെഞ്ച് പരിഗണിക്കും. അടുത്ത കാലത്തുണ്ടായ റാഗിങ് കേസുകളില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്ന്‌ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlight: Special bench to hear ragging cases

Latest Stories

Video Stories