'കൊവിഡ് പൊസിറ്റീവായി പരീക്ഷയെഴുതാന്‍ ഇനിയെന്ത് ചെയ്യണം'; നീറ്റ് പരീക്ഷയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ അണപൊട്ടി വിദ്യാര്‍ത്ഥി രോഷം
national news
'കൊവിഡ് പൊസിറ്റീവായി പരീക്ഷയെഴുതാന്‍ ഇനിയെന്ത് ചെയ്യണം'; നീറ്റ് പരീക്ഷയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ അണപൊട്ടി വിദ്യാര്‍ത്ഥി രോഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 28th August 2020, 5:06 pm

ന്യൂദല്‍ഹി: ജെ.ഇ.ഇ നീറ്റ് പരീക്ഷകളും സര്‍വ്വകലാശാല പരീക്ഷകളും ഉടന്‍ നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ അണപൊട്ടി വിദ്യാര്‍ത്ഥി രോഷം. വിദ്യാര്‍ത്ഥികളുടെ സാഹചര്യം കണക്കിലെടുക്കാതെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ട്വിറ്ററിലെ സ്പീക്ക് അപ്പ് ഫോര്‍ സ്റ്റുഡന്റ്‌സ് സേഫ്റ്റി ക്യാമ്പയിനിലൂടെ വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ട്വിറ്ററില്‍ ട്രെന്റിങ്ങാണ് സ്പീക്ക് അപ്പ് ഫോര്‍ സ്റ്റുഡന്റ്‌സ് സേഫ്റ്റി ക്യാമ്പയിന്‍ ഇപ്പോള്‍. സെപ്തംബര്‍ നാലിന് ജെ.ഇ.ഇ പരീക്ഷ നടക്കാനിരിക്കെ തനിക്ക് കൊവിഡ് പോസീറ്റീവായെന്നും താന്‍ ഇപ്പോള്‍ കൊവിഡ് സെന്ററിലാണെന്നുമാണ് ഒരു വിദ്യാര്‍ത്ഥി ട്വിറ്ററിലൂടെ അറിയിച്ചത്.
എല്ലാവരും ജെ.ഇ.ഇ, നീറ്റ് പരീക്ഷ നീട്ടിവെക്കണമെന്ന് ആവശ്യപ്പെടുമ്പോഴും കേന്ദ്ര സര്‍ക്കാരിന് മാത്രം ഇത് മനസിലാകുന്നില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

 

 

 

രാജ്യത്ത് കൊവിഡ് പടര്‍ന്ന് പിടിക്കുന്നതിനിടെ ജെ.ഇ.ഇ-നീറ്റ് പരീക്ഷകള്‍ നടത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു.
വിദ്യാര്‍ത്ഥികളുടെ സുരക്ഷ കണക്കിലെടുത്ത് വേണം പരീക്ഷകള്‍ നടത്തേണ്ടതെന്ന് കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്കാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ പരാജയങ്ങള്‍ക്കനുസരിച്ച് നീറ്റ്-ജെ.ഇ.ഇ പരീക്ഷാര്‍ത്ഥികളുടെ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ പാടില്ല. സര്‍ക്കാര്‍ എല്ലാവരോടും സംസാരിക്കുകയും ഒരു സമവായത്തിലെത്തുകയും വേണം,’ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

അതിനിടെ സെപ്തംബര്‍ 30നകം യു.ജി.സി ഉത്തരവ് അനുസരിച്ച് എല്ലാ സര്‍വ്വകലാശാലകളും അവസാനവര്‍ഷ പരീക്ഷകള്‍ നടത്തണമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. പരീക്ഷാ ഇളവുകള്‍ക്കും മാറ്റിവെക്കാനും സംസ്ഥാനങ്ങള്‍ക്ക് യു.ജി.സിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് അശോക് ഭൂഷന്‍ അധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Speakup for students saftey campaign trending in twitter as centre decides to conduct neet jee exams