തിരുവനന്തപുരം: ചാനലുകളിലെ ആക്ഷേപഹാസ്യ പരിപാടികള്‍ക്ക് നിയമസഭാ ദൃശ്യങ്ങള്‍ ഉപയോഗിക്കരുതെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ജനങ്ങള്‍ക്ക് കാണാനാണ് അവ വെബ്കാസ്റ്റ് ചെയ്യുന്നതെന്നും പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
സംസ്ഥാനത്തെ വാര്‍ത്താ ചാനലുകളിലെ ആക്ഷേപഹാസ്യ പരിപാടികളില്‍ സഭയിലെ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് ഉപയോഗിക്കാറുണ്ട് ഇവ പരിധി ലംഘിക്കുന്നുണ്ടെന്ന തരത്തിലാണ് സ്പീക്കര്‍ സൂചിപ്പിച്ചത്.
കഴിഞ്ഞ ദിവസം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ എം.എല്‍.എമാര്‍ സഭയില്‍ ഉറക്കം തൂങ്ങുന്നതിന്റെയും മൊബൈല്‍ ഫോണില്‍ കളിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ ബി.ബി.സി അടക്കമുള്ള മാധ്യമങ്ങള്‍ പുറത്തു വിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് സ്പീക്കറുടെ നിര്‍ദേശം വന്നിരിക്കുന്നത്.