സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെക്കുറിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി സഭയില്‍ പ്രസ്താവന നടത്തണമെന്ന് ബി.ജെ.പി എം.എല്‍.എമാര്‍ ആവശ്യപ്പെട്ടതോടെ തൃണമൂല്‍ എം.എല്‍.എമാരും ബി.ജെ.പി എം.എല്‍.എമാരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നു.
ഭര്‍ഷാര്‍ ഗ്രാമത്തിലെ പഞ്ചായത്ത് പ്രധാനും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ഭാധു ഷേയ്ഖ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സംഘര്‍ഷം ആരംഭിച്ചത്. സ്ത്രീകളും കുട്ടികളുമടക്കം എട്ട് പേരെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം ജീവനോടെ കത്തിക്കുകയായിരുന്നു. പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് വിഷയത്തില്‍ കോടതി ഇടപെടുന്നത്.
Content Highlights: Speaker suspends 5 BJP MLAs after clash on Bengal assembly floor over Birbhum violence