| Friday, 9th April 2021, 10:51 pm

'ഞാന്‍ ആത്മഹത്യ ചെയ്തിട്ടില്ല, ഇവിടെ തന്നെയുണ്ട്'; പ്രചാരണങ്ങളെ തള്ളി വീഡിയോയുമായി സ്പീക്കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: താന്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചുവെന്ന മാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്ത തെറ്റാണെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. ഫേസ്ബുക്ക് വീഡിയോയിലൂടെയായിരുന്നു സ്പീക്കറുടെ പ്രതികരണം.

ഈ വീഡിയോ അല്‍പം രസകരമാണ് എന്ന് പറഞ്ഞുകൊണ്ടാണ് സ്പീക്കര്‍ സംസാരിച്ചു തുടങ്ങുന്നത്. താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുന്നുവെന്ന തരത്തിലും തന്റെ കുടുംബം തകര്‍ന്നു പോയെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്ത് വന്നതുകൊണ്ടു. അതുകൊണ്ട് താന്‍
ഇവിടെ ജീവിച്ചിരിക്കുന്നു എന്ന് കാണിക്കാനാണ് ഈ വീഡിയോ എന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

‘ഈ വീഡിയോ അല്‍പം രസകരമാണ്. കാരണം ഞാന്‍ ഇവിടെ ഉണ്ട് എന്ന് പറയേണ്ട അവസ്ഥയിലേക്ക് ചില മാധ്യമങ്ങളുടെ പ്രതികരണം എത്തിപ്പെട്ടിരിക്കുന്നു.

ഞാന്‍ ആത്മഹത്യ ചെയ്യാന്‍ പോകുന്നു, എന്റെ കുടുംബം തകര്‍ന്നു പോയി, തുടങ്ങി ദിവാ സ്വപ്‌നങ്ങള്‍ പ്രചരിപ്പിക്കുന്ന ഒരു നികൃഷ്ട ജീവി നവമാധ്യമങ്ങളിലൂടെ ഒരു പ്രചരണമാരംഭിച്ചു. കുറേപേര്‍ അത് ഏറ്റുപിടിക്കുകയും ചിലര്‍ അത് വിശ്വസിക്കുകയും ചെയ്തു.

ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്ന ആളല്ല ഞാന്‍. ഏത് അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നിലും എപ്പോള്‍ വേണമെങ്കിലും ആവശ്യമായ വിവരങ്ങള്‍ നല്‍കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നിയമസഭയിലും പുറത്തും അത് വ്യക്തമാക്കിയതാണ്,’ ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

ഇത്തരം പ്രചാരണങ്ങള്‍ക്ക് മുന്നില്‍ താന്‍ തലകുനിച്ച് പോകുമെന്ന് പ്രതീക്ഷിക്കണ്ടെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Speaker P Sreeramakrishnan reply on suicide fake news against him

We use cookies to give you the best possible experience. Learn more