തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസുമായിബന്ധപ്പെട്ട് തന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനെതിരായ അന്വേഷണത്തില്‍ തടസ്സം നില്‍ക്കില്ലെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. നിയമസഭ ചേരുന്നതുമായി ബന്ധപ്പട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭാ സെക്രട്ടറി കസ്റ്റംസിന് കത്ത് നല്‍കിയത് ചട്ടം അനുസരിച്ചാണെന്നും നടപടിക്രമങ്ങള്‍ പാലിച്ച് കൊണ്ട് നടത്തുന്ന ഒരു അന്വേഷണത്തെയും തടസ്സപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഒരു അന്വേഷണത്തെയും നിയമസഭാ സെക്രട്ടറിയേറ്റ് തടസ്സപ്പെടുത്തില്ല. പക്ഷെ നടപടിക്രമങ്ങള്‍ പാലിക്കണം. നിയമസഭാ സെക്രട്ടറിയേറ്റിന്റെയും നിയമസഭയുടെയും സത്യസന്ധതയും വിശ്വാസ്യതയും നിലനിര്‍ത്തിക്കൊണ്ട് നടപടിക്രമങ്ങള്‍ പാലിച്ച്‌കൊണ്ട് മുന്നോട്ട് വന്നാല്‍ ഒരു അന്വേഷണത്തെയും തടസ്സപ്പെടുത്തില്ല. അത് ബന്ധപ്പെട്ടവരെ അറിയിക്കുകയാണ് നിയമസഭാ സെക്രട്ടറി ചെയ്തത്,’ സ്പീക്കര്‍ പറഞ്ഞു.
ചട്ടം 165 വളരെ കൃത്യമാണ്. സ്പീക്കറുടെ അനുമതിയില്ലാതെ അസംബ്ലിക്കകത്ത് ഒരു അറസ്റ്റും നടത്താന്‍ അനുമതിയില്ല. അതില്‍ അംഗം എന്ന് പറയുന്നില്ല. അതായത് ഇതിനകത്തുള്ള ഏതൊരു ആള്‍ക്കെതിരെയും നിയമനടപടി എടുക്കുമ്പോള്‍ അത് സ്പീക്കര്‍ അറിഞ്ഞിരിക്കണമെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
ചട്ടം സൂചിപ്പിച്ചാണ് കസ്റ്റംസിന് കത്ത് നല്‍കിയതെന്ന് നിയമസഭാ സെക്രട്ടറിയും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
തന്റെ ഭാഗത്ത് നിന്ന് ഒരു തെറ്റുമുണ്ടായിട്ടില്ലെന്ന് നൂറ് ശതമാനം ഉറപ്പുണ്ട്. അതിനാല്‍ ഒരിഞ്ചുപോലും തലകുനിക്കില്ലെന്നും സ്പീക്കര്‍ പറഞ്ഞു.
‘നാല്പത് വര്‍ഷമായി പൊതു രംഗത്തുണ്ട്. ഇതിനിടയില്‍ എപ്പോഴെങ്കിലും ആരോടെങ്കിലും ഒരു രൂപയുടെ അഴിമതി തെളിയിച്ചാല്‍ ഞാന്‍ ഈ പണി നിര്‍ത്തും. തെറ്റ് ചെയ്തതായി ഒരു ശതമാനം പോലും ആശങ്കയില്ല. അതുകൊണ്ട് തന്നെ ഒരിഞ്ചും ഞാന്‍ തലകുനിക്കില്ല,’ സ്പീക്കര്‍ പറഞ്ഞു.
വിദേശത്തേക്ക് അനധികൃതമായി ഡോളര്‍ കടത്തിയ കേസിലാണ് സ്പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പനെ ചോദ്യം ചെയ്യായി കസ്റ്റംസ് നോട്ടീസ് നല്‍കിയത്. ഇതിന് പിന്നാലെയാണ് സ്പീക്കറുടെ പരമാധികാരം ചൂണ്ടിക്കാട്ടി നിയമസഭാ സെക്രട്ടറി എസ് വി ഉണ്ണിക്കൃഷ്ണന്‍ നായര്‍ കസ്റ്റംസിന് കത്ത് നല്‍കിയത്. സ്പീക്കറുടെ സ്റ്റാഫംഗത്തെ ചോദ്യംചെയ്യാന്‍ സ്പീക്കറുടെ അനുമതി ആവശ്യമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നത്. നിയമസഭാ ചട്ടം 165 ല്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും കത്തില്‍ പറയുന്നു.
നാളെമുതല്‍ സഭാ സമ്മേളനം ആരംഭിക്കുമെന്നും സ്പീക്കര്‍ വ്യക്തമാക്കി. നിയമസഭാ സ്പീക്കറെ തല്‍സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയത്തിന്‍മേലുള്ള ചര്‍ച്ച നടക്കുമെന്നും ഭരണഘടനാ പരമായ നടപടികള്‍ പാലിച്ചുകൊണ്ട് യുക്തമായ നടപടി ഉണ്ടാകുമെന്നും സ്പീക്കര്‍ അറിയിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Speaker P Sreeramakrishnan explains about a letter sent to customs