കോഴിക്കോട്: ഒരു പ്രദേശത്തെ ഒരു പള്ളിയില്‍ മാത്രം ഉച്ചഭാഷിണി മതിയെന്ന നിലപാടുമായി മാധ്യമം എഡിറ്റോറിയല്‍.
ഒരു പ്രദേശത്തെ മുഴുവന്‍ പള്ളികളില്‍നിന്നുമുള്ള ബാങ്ക് ഉച്ചഭാഷിണിയിലൂടെതന്നെ വേണമോ എന്ന കാര്യത്തില്‍ മുസ്‌ലിം സംഘടനകള്‍ ഗൗരവത്തില്‍ പുനരാലോചന നടത്തണമെന്നും മാധ്യമം എഡിറ്റോറിയയില്‍ പറയുന്നു.
റമദാന്‍, നബിദിനം പോലുള്ള വിശേഷ അവസരങ്ങളില്‍ രാത്രിയും പകലും ഉച്ചഭാഷിണി നിര്‍ബാധം ഉപയോഗിക്കുന്ന സംസ്‌കാരവും അടുത്തിടെ വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും മാധ്യമം എഡിറ്റോറിയല്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
റമദാനിലെ രാത്രിനമസ്‌കാരത്തിനും പ്രാര്‍ഥനക്കും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന്റെ യുക്തി എന്താണെന്ന് മനസ്സിലാകുന്നില്ലെന്നും. ഇക്കാര്യത്തിലൊക്കെ ഒരു പുനരാലോചനക്ക് മുസ്‌ലിം സംഘടനകളും സന്നദ്ധരാകേണ്ടതുണ്ടെന്നും മാധ്യമം എഡിറ്റോറിയല്‍ ചൂണ്ടിക്കാട്ടുന്നു.
കേരള കോണ്‍ഗ്രസ് നേതാവ് ആര്‍. ബാലകൃഷ്ണപ്പിള്ളയുടെ പള്ളിയും ബാങ്കുവിളിയുമായി ബന്ധപ്പെട്ട വിവാദത്തിലാണ് മാധ്യമം നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.
പള്ളികളിലെ ഉച്ചഭാഷിണി ഉപയോഗത്തിന്റെ കാര്യത്തില്‍ നിയന്ത്രണം കൊണ്ടുവരേണ്ടതുണ്ടെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നേരത്തെ ചന്ദ്രിക ദിനപത്രത്തിലെത്തിയ ലേഖനത്തിലും നേരത്തെ വ്യക്തമാക്കിയിരുന്നു.