| Monday, 23rd March 2015, 9:04 pm

കണ്ണുപൊട്ടനായ സ്പീക്കര്‍ക്ക് എന്തിന് കമ്പ്യൂട്ടര്‍: എം. വി ജയരാജന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: നിയമസഭയിലെ ചുംബന സമരവും ലഡു വിതരണവും കാണാത്ത സ്പീക്കള്‍ കണ്ണുപൊട്ടനാണെന്ന് സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം എം.വി ജയരാജന്‍. നിയമസഭാ സ്പീക്കര്‍ എന്‍. ശക്തനെതിരെ രൂക്ഷ വിമര്‍ശനമാണ് ജയരാജന്‍ ഉന്നയിച്ചിരിക്കുന്നത്.

കണ്ണുപൊട്ടനായ സ്പീക്കര്‍ക്ക് എന്തിനാണ് കമ്പ്യൂട്ടര്‍ എന്ന് ചോദിച്ച ജയരാജന്‍ പൊട്ടന്‍ സ്പീക്കറെ ഓര്‍ത്ത് ലജ്ജിക്കണമെന്നും പറഞ്ഞു. ആലപ്പുഴയില്‍ ലോട്ടറി തൊഴിലാളികളുടെ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്പീക്കര്‍ പൊട്ടനായതിനാലാണ് അഴിമതിക്കാരനായ മാണിയെ ആംഗ്യഭാഷയിലൂടെ ബജറ്റ് അവതരിപ്പിക്കാന്‍ ക്ഷണിച്ചതെന്നും സത്യതത്തിന് നേരെ കണ്ണടച്ച ഇത്രയും നീചനായ സ്പീക്കര്‍ കേരള നിയമസഭയുടെ ചരിത്രത്തില്‍ വേറെ ഉണ്ടായിട്ടില്ലെന്നും ജയരാജന്‍ വ്യക്തമാക്കി.

ബജറ്റ് അവതരണവേളയില്‍ ഭരണപക്ഷം സഭയില്‍ ലഡു വിതരണം ചെയ്തത് കണ്ടില്ലെന്ന് സ്പീക്കര്‍ എന്‍. ശക്തന്‍ നേരത്തെ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more