പെനല്‍റ്റി കിക്ക് കാത്തുനില്‍ക്കുന്ന ഗോളിയുടെ ഏകാന്തതയെ വാഴ്ത്തിപ്പാടിയ എന്‍ എസ് മാധവന്റെ ഹിഗ്വിറ്റയൊക്കെ പഴംകഥ. ഇത് ബ്രാവോ യുഗം. ആത്മവിശ്വാസത്തിന്റെ ആള്‍ രൂപമായി ക്ലാഡിയോ ബ്രാവോ എന്ന ചിലിയന്‍ ഗോള്‍ കീപ്പര്‍. ഗോള്‍കീപ്പര്‍ സൂപ്പര്‍ നായകനാവുന്ന ആധുനിക ഫുട്‌ബോളിന്റെ ബ്രാന്‍ഡ് അംബാസിഡറാണ് ബ്രാവോ.
Also read ‘അമ്മ’ പണമുള്ള ഭ്രാന്തന്‍ പുരുഷ താരങ്ങളുടെ സംഘടന; സംഘടനയെ പരിഹസിച്ച് എന്‍.എസ് മാധവന്‍
പെനാല്‍റ്റി ഷുട്ട് ഔട്ട് ഫലത്തില്‍ വിധിപറച്ചില്‍ ഔപചാരികമായി മാത്രം നീട്ടിവക്കപ്പെട്ട ഗോള്‍ ശിക്ഷയാണ്. ഒരിക്കലെങ്കിലും ഗോള്‍പോസ്റ്റിന് താഴെ നിന്നിട്ടുള്ളവര്‍ക്കറിയാം, മാനസികമായി എത്ര ശാന്തനായിട്ടാണ് ഗോള്‍കീപ്പര്‍ പെനാല്‍റ്റി കിക്കിനെ നേരിടുന്നതെന്ന്
എട്ടടി ഉയരത്തിലും ഇരുപത്തിനാലടി വീതിയിലും കിടക്കുന്ന ഒരു പോസ്റ്റിനുതാഴെ ഒരു തടയുമില്ലാതെ നേരെ വരുന്ന പന്തിനെ നേരിടുന്നത് ബൈ ഡിസൈന്‍ മിക്കവാറും അസാദ്ധ്യമാണ്. അയാള്‍ നടത്തുന്നത് ഒരു ഡെസ്‌പെറേയ്റ്റ് അറ്റംപ്റ്റാണ്, മിക്കവാറും വെറും ഊഹത്തിന്റെ പുറത്ത്, പലപ്പോഴും അതുപോലുമില്ലാതെ ഏതെങ്കിലും ഒരു വശത്തേക്ക് ഡൈവ് ചെയ്യുകയാണ് ഗോള്‍കീപ്പര്‍ ചെയ്യുക, വേറൊന്നും ചെയ്യാനില്ലതാനും.
പെനാല്‍റ്റി കിക്ക് തടയാത്തതിന്റെ പേരില്‍ ആരും ഗോള്‍ കീപ്പറെ കുറ്റപ്പെടുത്താറില്ല, നേരെ നിന്നാല്‍ പിടിക്കാമായിരുന്ന ഒരു പന്തായിരുന്നാല്‍പ്പോലും. എന്നാല്‍ എന്തെങ്കിലും കാരണവശാല്‍ ഒരു പന്ത് തടയാന്‍ കഴിഞ്ഞാല്‍, ആ ഒറ്റ മൂവില്‍ അയാള്‍ ജയിപ്പിക്കുന്നത് ഒരു മുഴുവന്‍ കളിയായിരിക്കാം. പെനാല്‍റ്റി കിക്ക് സേവുകള്‍ ഗോളിക്ക് കൊടുക്കുന്നത് വീരനായകന്റെ പരിവേഷന്നാണ്.
1983 ഏപ്രില്‍ 13 ന് ചിലിയിലെ വിലുക്കോയില്‍ പിറന്ന ബ്രാവോ പന്തുതട്ടുന്ന കണ്ട പിതാവാണ് കൊളോ- കൊളോ യൂത്ത് ക്ലബ്ബില്‍ എത്തിക്കുന്നത്. 2002 ല്‍ പ്രഫഷനല്‍ ഫുട്‌ബോളില്‍ അരങ്ങേറി. 2006 -07 സീസണില്‍ റയല്‍ സോസിഡാഡുമായി അഞ്ച് വര്‍ഷത്തെ കരാറിലൊപ്പുവച്ചു.
2014 ജൂണ്‍ 18 നാണ് ബ്രാവോ സ്പാനിഷ് കരുത്തന്മാരായ ബാഴ്‌സിലോണയില്‍ എത്തുന്നത്. 12 മില്ല്യണ്‍ യൂറോയ്ക്ക് നാലുവര്‍ഷത്തേക്കാണ് കരാര്‍. 2004 ല്‍ ചിലി അണ്ടര്‍ 23 ടീമില്‍ ഇടംപിടിച്ച ബ്രാവോ അതേ വര്‍ഷം തന്നെ ദേശീയ ടീമിലും അരങ്ങേറ്റം കുറിച്ചു. ചിലി കൂപ്പായത്തില്‍ 100 മത്സരങ്ങള്‍ പിന്നിട്ട ഏക താരവും ബ്രാവോയാണ്.
ലാലിഗയില്‍ തുടര്‍ച്ചയായ ഏഴ് മത്സരങ്ങളില്‍ ഗോള്‍ വഴങ്ങാതെ വല കാത്ത റെക്കൊര്‍ഡ് ബ്രാവോ സ്വന്തമാക്കി. ബ്രാവോ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് കൂട് മാറിയത് ഏകദേശം 17 മില്യണ്‍ പൗണ്ടിനാണ്. തുടര്‍ച്ചയായ രണ്ടാം തവണയും കോപ്പ അമേരിക്ക കിരീടം പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ചിലി സ്വന്തമാക്കുമ്പോള്‍ പോസ്റ്റിനു കീഴില്‍ ചിലിയിന്‍ വന്‍മതില്‍ തീര്‍ത്ത് ബ്രാവോ രാജകുമാരന്‍ ചിലിയന്‍ ജനതയുടെ മിശിഹയായി.
ഇന്നലെ പോര്‍ച്ചുഗലിന്റെ 3 പെനാല്‍ട്ടികള്‍ തടഞ്ഞ് ചിലിക്ക് കോണ്‍ഫെറേഷന്‍ കപ്പ് ഫൈനല്‍ ടിക്കറ്റ് ഉറപ്പാക്കിയത്തും ആയിരം കൈക്കളുള്ള ക്ലഡിയോ ബ്രാവോ എന്ന മിടുക്കന്‍ ഗോള്‍കീപ്പറായിരുന്നു.
ചിലിയിയുള്ള കാലത്തോളം ബ്രാവോ വാഴ്ത്തപ്പെട്ടവനാകുന്നു. അര്‍ജന്റീനയ്ക്ക് മറഡോണ, ബ്രസീലിന് പെലെ, ഇതാ ചിലിക്ക് ബ്രാവോ.