| Saturday, 12th March 2022, 11:41 am

ടാറ്റൂ സ്റ്റുഡിയോയിലെ പീഡനം; പ്രതി സുജീഷിനെതിരെ പരാതിയുമായി വിദേശ വനിതയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കൊച്ചിയിലെ ടാറ്റൂ ആര്‍ട്ടിസ്റ്റ് സുജീഷിനെതിരെ പീഡന പരാതിയുമായി വിദേശ വനിതയും. സ്പാനിഷ് വനിതയാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഇ-മെയില്‍ വഴി പരാതി നല്‍കിയിരിക്കുന്നത്.

കൊച്ചിയിലെ ടാറ്റൂ സ്റ്റുഡിയോയില്‍ ടാറ്റൂ ചെയ്യാന്‍ എത്തിയപ്പോള്‍ ലൈംഗികാതിക്രമത്തിന് ഇരയായെന്നാണ് സ്പാനിഷ് യുവതിയുടെ പരാതിയില്‍ പറയുന്നത്.

നിലവില്‍ വിവിധ യുവതികളുടെ പരാതിയില്‍ സുജീഷിനെതിരെ അഞ്ച് കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ രണ്ട് കേസുകളില്‍ സുജീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ഇതിനുപിന്നാലെയാണ് വിദേശവനിതയും പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

പരാതിക്കാരിയായ സ്പാനിഷ് യുവതി നേരത്തെ കുറച്ചുദിവസം കൊച്ചിയിലുണ്ടായിരുന്നു. ഈ സമയത്താണ് സുജീഷിന്റെ ടാറ്റൂ സ്റ്റുഡിയോയില്‍ എത്തിയത്. ഇവിടെവെച്ച് ലൈംഗികാതിക്രമത്തിന് ഇരയായെന്നാണ് പരാതിക്കാരി പറഞ്ഞത്.

കൊച്ചി ചേരാനെല്ലൂരിലാണ് സുജീഷിന്റെ ‘ഇന്‍ക്ഫെക്റ്റഡ്’ എന്ന ടാറ്റൂ സ്റ്റുഡിയോ പ്രവര്‍ത്തിക്കുന്നത്. ഇവിടെവെച്ച് ലൈംഗികാതിക്രമത്തിന് ഇരയായെന്ന് ഒട്ടേറെ യുവതികള്‍ സാമൂഹികമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു.

Content Highlights: Spanish woman filed complaint against Sujeesh, Kochi Inkfected tattoo studio

Latest Stories

We use cookies to give you the best possible experience. Learn more