ടോക്കിയോ: സ്പാനിഷ് താരം ആന്ദ്രെ ഇനിയെസ്റ്റയ്ക്കും ജര്‍മന്‍ താരം പെഡോള്‍സിക്കും പിന്നാലെ സ്പാനിഷ് മുന്‍ മുന്നേറ്റതാരം ഡേവിഡ് വിയ്യയും ജാപ്പനീസ് ക്ലബായ വിസ്സെല്‍ കോബുമായി കരാറൊപ്പിട്ടു. നിലവില്‍ അമേരിക്കന്‍ ക്ലബായ ന്യൂയോര്‍ക്ക് സിറ്റി എഫ്.സി.താരമാണ് വിയ്യ. ട്വിറ്ററിലൂടെയാണ് ക്ലബ് വിവരം പുറത്തുവിട്ടത്.
/
ようこそダビド ビジャ選手(@Guaje7Villa)!
Welcome to David Villa!
\
ニューヨーク・シティFCよりFWダビド ビジャ選手が完全移籍で加入することとなりました!
David #Villa, FW player, to Join #Vissel Kobe from New York City FC on a permanent deal!https://t.co/zDZjNhlNfB#visselkobe pic.twitter.com/jxDW3vRiF7— ヴィッセル神戸 (@vissel_kobe) December 1, 2018
2014ല്‍ അത്‌ലറ്റിക്കോ മാഡ്രിഡില്‍ നിന്ന് ന്യൂയോര്‍ക്ക് സിറ്റി എഫ്.സി.യിലെത്തിയ താരം 124 മത്സരങ്ങളില്‍ നിന്നായി 80 ഗോളുകള്‍ നേടിയിട്ടുണ്ട്.
വിയ്യയെ ടീമിലെത്തിക്കുന്നത് ഞങ്ങളുടെ സ്വപ്‌നമാണ്.ഇതിലൂടെ ഏഷ്യയില്‍ ഒന്നാമതെത്തലാണ് ക്ലബിന്റെ ലക്ഷ്യം. കോബെ അധികൃതരെ ഉദ്ധരിച്ച് ബി.ബി.സി.റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ ബുധനാഴ്ച ഈ വര്‍ഷം അവസാനത്തോടെ നിലവിലുള്ള ക്ലബുമായുള്ള കോണ്‍ട്രാക്ട് അവസാനിക്കുന്ന സാഹചര്യത്തില്‍ കോബെയിലേക്ക് പോകുമെന്ന് യൂട്യൂബില്‍ പങ്കുവെച്ച വീഡിയോയിലൂടെ വിയ്യ സൂചന നല്‍കിയിരുന്നു.
“”പുതിയ സ്ഥലം തേടാനുള്ള സമയമായി. പുതിയ വെല്ലുവിളികള്‍ എഷ്യയില്‍ കാത്തിരിക്കുന്നു. പുതിയ രാജ്യം, പുതിയ സംസ്‌കാരം, പുതിയ സഹതാരങ്ങള്‍, ഹെലോ ജപ്പാന്‍, ഹെലോ വിസ്സെല്‍ കോബ””്. വീഡിയോയിലൂടെ വിയ്യ പറഞ്ഞു.
സ്‌പോര്‍ട്ടിങ് ഗിജോണിലൂടെയാണ് വിയ്യ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് റയല്‍ സരഗോസയിലും വലന്‍സിയയിലും കളിച്ച താരം 2010ല്‍ ബാര്‍സിലോനയിലെത്തി. അവിടെ നിന്ന് അത്‌ലറ്റിക്കോ മാഡ്രിഡിലെത്തിയ വിയ്യ 1996ന് ശേഷം ലാലിഗ ചാംപ്യനാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.