ലോകകപ്പില്‍ കളിച്ച മൂന്ന് മത്സരങ്ങളിലും ഗോള്‍ നേടി സ്പാനിഷ് താരം അല്‍വാരോ മൊറാട്ട. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ കോസ്റ്ററിക്കക്കെതിരെയും രണ്ടാം മത്സരത്തില്‍ ജര്‍മനിക്കെതിരെയും ഇപ്പോള്‍ ജപ്പാനെതിരെയും ഓരോ ഗോളും ഈ മുപ്പതുകാരന്റെ ബൂട്ടില്‍ നിന്നായിരുന്നു പിറവിയെടുത്തത്.
ജപ്പാനെതിരായ മത്സരത്തില്‍ 11ാം മിനിട്ടിലായിരുന്നു മൊറാട്ടയുടെ ഗോള്‍. അസ്പിലിക്യൂറ്റ നല്‍കിയ ക്രോസ് ബോക്‌സില്‍ വെച്ച് ഹെഡറിലൂടെയാണ് മൊറാട്ട പന്ത് വലയിലെത്തിച്ചത്.
ജപ്പാനെതിരെ മത്സരത്തിന്റെ ആദ്യപകുതിയില്‍ സ്പാനിഷ് ആധിപത്യമാണ് കണാനായത്. നിരവധി തവണയാണ് സ്‌പെയിന് മുന്നേറ്റനിര ആദ്യ പകുതിയില്‍ ജപ്പാന്‍ ഗോള്‍വല ലക്ഷ്യമാക്കി ശ്രമങ്ങള്‍ നടത്തിയത്. മറുഭാഗത്ത് ജപ്പാന്‍ ഒന്ന് രണ്ട് കൗണ്ടറിന് ശ്രമിച്ചെങ്കിലും അവര്‍ക്കും ഗോള്‍ കണ്ടെത്താനായില്ല.
അതേസമയം, ജപ്പാനോട് സമനില നേടിയാല്‍ പോലും സ്പെയിന്‍ നോക്കൗട്ടിലെത്തും. മറുവശത്ത് സ്പെയിനിനെതിരേ വിജയിച്ചാല്‍ ജപ്പാന് പ്രീ ക്വാര്‍ട്ടറിലെത്താം.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ജര്‍മനി കോസ്റ്ററിക്കെയെ നേരിടുകയാണ്. വിജയം അനിവാര്യമായ മത്സരത്തില്‍ ജര്‍മനി ഒരു ഗോളിന് മുന്നിലാണ്. പത്താം മിനിട്ടില്‍ സെര്‍ജ് ഗ്‌നാബ്രിയാണ് ജര്‍മനിക്കായി വലകുലുക്കിയത്.
Content Highlight: Spanish star Alvaro Morata has scored in all three matches played in the World Cup