തളര്‍ന്നുവീണയാള്‍ക്ക് സി.പി.ആര്‍ നല്‍കി നായ, (വീഡിയോ)
world
തളര്‍ന്നുവീണയാള്‍ക്ക് സി.പി.ആര്‍ നല്‍കി നായ, (വീഡിയോ)
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th June 2018, 6:35 pm

മാഡ്രിഡ്: തളര്‍ന്നുവീണയാള്‍ക്ക് സി.പി.ആര്‍ നല്‍കുന്ന നായയുടെ വീഡിയോ വൈറലാകുന്നു. സ്പാനിഷ് പൊലീസിലെ നായയാണ് പരിശീലനത്തിന്റെ ഭാഗമായി തളര്‍ന്നു വീണയാള്‍ക്ക് സി.പി.ആര്‍ നല്‍കിയത്.

മാഡ്രിഡിലെ മുനിസിപ്പല്‍ പൊലീസിന്റെ പരിശീലനസമയത്തെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ഒരു പൊലീസുകാരന്‍ തളര്‍ന്നുവീഴുന്നതായി അഭിനയിക്കുന്നതും പൊടുന്നനെ ഓടിവന്ന, പൊലീസ് ഡോഗ് സ്‌ക്വാഡിലെ പോഞ്ചോ എന്ന നായ ഇയാള്‍ക്ക് സി.പി.ആര്‍ നല്‍കുന്നതുമാണ് ദൃശ്യങ്ങള്‍.

ALSO READ: നിങ്ങള്‍ക്ക് അമ്മയെ വെല്ലുവിളിക്കാം; എന്നാല്‍ നിവൃത്തികേടിന്റെ പേരില്‍ അതിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരുണ്ട് ; അവരെ കൂടി രക്ഷപ്പെടുത്തണം; ഡബ്ല്യൂ.സി.സിയോട് ശാരദക്കുട്ടി

പിന്നീട് വീണയാളുടെ മുഖത്തോട് മുഖമടുപ്പിച്ച് ശ്വാസം പരിശോധിക്കുന്നുമുണ്ട്. തുടര്‍ന്ന് വീണു കിടന്നയാള്‍ എഴുന്നേറ്റ് പേഞ്ചോയെ അഭിനന്ദിക്കുന്നതും വീഡിയോയില്‍ കാണാം.

 

മാഡ്രിഡ് പൊലീസ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോ ഇതിനോടകം നിരവധി പേരാണ് കണ്ടത്. അപകടസമയങ്ങളില്‍ അടിയന്തര സഹായം നല്‍കുന്നതിനായി വിദേശരാജ്യങ്ങളില്‍ മൃഗങ്ങളെ ഇത്തരത്തില്‍ പരിശീലിപ്പിക്കാറുണ്ട്.

ALSO READ: ക്രിസ്റ്റ്യാനോ നഷ്ടപ്പെടുത്തിയ പെനാൽറ്റി ഓർമ്മിപ്പിക്കുന്ന മറ്റൊരു പെനാൽറ്റി; ഫുട്ബോൾ മാന്യതയുടേത് കൂടെയാണ്

കഴിഞ്ഞ വര്‍ഷം യു.കെയില്‍ നടന്ന ശ്വാനപ്രദര്‍ശനമേളയില്‍ തന്റെ ഉടമയ്ക്ക് സി.പി.ആര്‍ നല്‍കുന്ന ബെല്‍ജിയന്‍ ഷെപ്പേര്‍ഡിന്റെ വീഡിയോ വൈറലായിരുന്നു.

WATCH THIS VIDEO: