പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കള്ളനെന്ന് വിളിച്ച കോണ്‍ഗ്രസ് നേതാവും സോഷ്യല്‍ മീഡിയ ഹെഡ്ഡുമായ ദിവ്യ സ്പന്ദനയുടെ ട്വീറ്റ് ആഘോഷമാക്കി സോഷ്യല്‍ മീഡിയ. തന്റെ പേരില്‍ രാജ്യദ്രോഹത്തിന് കേസെടുത്ത നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് മോദി കള്ളന്‍ തന്നെയാണെന്ന് ആവര്‍ത്തിക്കുന്ന ട്വീറ്റാണ് ട്രോളന്മാര്‍ ഏറ്റെടുത്തത്.
എഫ്.ഐ.ആര്‍ ഫയല്‍ ചെയ്ത് ഭീഷണിപ്പെടുത്തുന്ന ഭരണകൂടത്തിന്റെ നടപടിയെ #PMChorHai, എന്ന ഹാഷ് ടാഗിലൂടെ മോദി കള്ളന്‍ തന്നെയാണ്. അത് ഇനിയും പറയും. രാജ്യദ്രോഹത്തിന് കേസെടുത്ത് പേടിപ്പിക്കാനൊന്നും നോക്കണ്ട എന്നായിരുന്നു ദിവ്യ സ്പന്ദന പറഞ്ഞത്.
ലഖ്‌നൗവിലെ ഗോമ്തിനഗര്‍ പൊലീസാണ് ദിവ്യ സ്പന്ദനക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തത്. ഐ.പി.സി സെക്ഷന്‍ 124 എ പ്രകാരം രാജ്യദ്രോഹത്തിനും സെക്ഷന്‍ 67 (ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി അമന്‍മെന്റ് ) പ്രകാരവുമാണ് കേസ്.
പ്രധാനമന്ത്രിക്ക് നേരെ വിദ്വേഷ പ്രചരണമാണ് ദിവ്യ സ്പന്ദന നടത്തിയതെന്നും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു നേതാവിനെ അപമാനിക്കലാണ് ഇതെന്നും അന്താരാഷ്ട്രതലത്തില്‍ ഇന്ത്യയെ മോശമായി ചിത്രീകരിക്കുന്നതാണ് പോസ്റ്റെന്നും എഫ്.ഐ.ആറില്‍ പറഞ്ഞിരുന്നു.
എന്നാല്‍ നടപടിയെ കൂസാതെ വീണ്ടും പ്രധാനമന്ത്രിക്കെതിരെ നടത്തിയ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയും വീണ്ടും അതേ ഹാഷ്ടാഗില്‍ മോദിയെ കള്ളനെന്നും വിളിച്ച ദിവ്യയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയത്.
ദിവ്യയ്ക്ക് പിന്തുണ നല്‍കുന്നതിനോടൊപ്പം മോദിയെയും ബി.ജെ.പിയെയും കണക്കിന് ട്രോളുന്നുണ്ട്. ട്വിറ്ററിലും ഫേസ്ബുക്കിലും മേരാ പി.എം ചോര്‍ ഹേ എന്ന ഹാഷ്ടാഗില്‍ സ്റ്റാന്റ് വിത്ത് ദിവ്യാ എന്ന ട്വീറ്റുകള്‍ പ്രചരിക്കുന്നത്.
കള്ളനെ കള്ളനല്ലാണ്ട് പിന്നെ ഹരിചന്ദ്രനെന്ന് വിളിക്കാന്‍ പറ്റുമോ എന്നാണ് മലയാളികള്‍ ട്രോളുന്നത്.
“എന്റെ ഭാഗത്തും തെറ്റുണ്ട്, രണ്ടായിരം ആളുകളെ കൊല്ലാന്‍ കൂട്ടുനിന്നയാളെ വെറുമൊരു കള്ളനെന്ന് വിളിക്കാന്‍ പാടില്ലായിരുന്നു” , “ഗൗരി ലങ്കേഷ്, ദബോല്‍ക്കര്‍, പന്‍സാര ഈ ലിസ്റ്റിലേക് അവരുടെ പേരും എഴുതിച്ചേര്‍ക്കാന്‍ ഇടയാവതിരിക്കട്ടെ! ഇപ്പോഴും അറിയില്ല സഞ്ജീവ് ഭട്ട് എവിടെയാണെന്ന്”. തുടങ്ങി നിരവധി പോസ്റ്റുകളും ട്രോളുകളുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.