|

മരണപ്പോരാട്ടത്തിനൊരുങ്ങി സ്‌പെയിനും പോര്‍ച്ചുഗലും; നെഞ്ചിടിപ്പോടെ ടീമുകള്‍

സ്പോര്‍ട്സ് ഡെസ്‌ക്

മോസ്‌കോ: ലോകകപ്പ് ഫുട്‌ബോളിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന റൗണ്ട് മത്സരങ്ങള്‍ തുടങ്ങാന്‍ നിമിഷങ്ങള്‍ മാത്രം. സ്‌പെയ്‌നിനും പോര്‍ച്ചുഗലിനും ഇന്ന് ജീവന്‍ മരണ പോരാട്ടമാണുള്ളത്.

രാത്രി പതിനൊന്നരയ്ക്ക് സ്‌പെയ്ന്‍ മൊറോക്കോയെയും പോര്‍ച്ചുഗല്‍, ഇറാനെയും നേരിടും. ഗ്രൂപ്പ് ബിയില്‍ നിന്ന് ആരൊക്കെ അവസാന പതിനാറിലേക്ക് മുന്നേറുമെന്ന് നിശ്ചയിക്കുന്ന പോരാട്ടങ്ങളാണ് രണ്ടും.

സ്‌പെയ്‌നും പോര്‍ച്ചുഗലിനും ഓരോ ജയവും സമനിലയുമായി നാല് പോയിന്റുവീതം. സ്‌പെയ്ന്‍ ഒന്നും പോര്‍ച്ചുഗല്‍ രണ്ടും സ്ഥാനങ്ങളില്‍. ആദ്യരണ്ടും കളിയും തോറ്റ മൊറോക്കോയുടെ വാതില്‍ നേരത്തേ അടഞ്ഞു. ബാക്കിയുള്ളവരില്‍ ജയിക്കുന്നവര്‍ മുന്നോട്ട്. സമനിലയെങ്കില്‍ ഇറാനും മടങ്ങാം.


Read Also : വിവാദ ചിത്രം: ലോകകപ്പിന് പിന്നാലെ ഈജിപ്ഷ്യന്‍ സൂപ്പര്‍ താരം സലാ വിരമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്


ഗ്രൂപ്പ് “എ”യിലെ മത്സരങ്ങള്‍ ഇന്ത്യന്‍ സമയം രാത്രി 7.30-ന് തുടങ്ങുമ്പോള്‍ രാത്രി 11.30-നാകും ഗ്രൂപ്പ് “ബി”യിലെ മത്സരങ്ങള്‍ക്ക് കിക്കോഫാകുന്നത്.

ഗ്രൂപ്പ് എ

വൈകിട്ട് 7.30: യുറഗ്വായ് (17) റഷ്യ (70)

നേര്‍ക്കുനേര്‍: കളി 1; ജയം: യുറഗ്വായ് 0, റഷ്യ 0, സമനില 1

വൈകിട്ട് 7.30: സൗദി അറേബ്യ (67) ഈജിപ്ത് (46)

നേര്‍ക്കുനേര്‍: കളി 6; ജയം: സൗദി അറേബ്യ 1, ഈജിപ്ത് 4, സമനില 1

റഷ്യയും യുറഗ്വായും പ്രീക്വാര്‍ട്ടറിലെത്തി. ഇനി ഗ്രൂപ്പ് ജേതാക്കളെ തീരുമാനിക്കാനുള്ള പോരാട്ടം.

ഗ്രൂപ്പ് ബി

സ്‌പെയിന്‍ (8) മൊറോക്കോ (42)

നേര്‍ക്കുനേര്‍: കളി 2; ജയം: സ്‌പെയിന്‍ 2, മൊറോക്കോ 0, സമനില 0

ഇറാന്‍ (36) പോര്‍ച്ചുഗല്‍ (4)

നേര്‍ക്കുനേര്‍: കളി 2; ജയം: ഇറാന്‍ 0, പോര്‍ച്ചുഗല്‍ 2, സമനില 0


ഡൂള്‍ന്യൂസ് വാട്‌സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്‌സാപ്പ് മെസേജ് അയക്കൂ.