സ്‌പെയിനില്‍ ഒരു ലക്ഷത്തോളം നീര്‍നായകളെ കൂട്ടമായി കൊന്നൊടുക്കാന്‍ ഉത്തരവിട്ട് അധികൃതര്‍. സപെയിനിലെ ഒരു ഫാമിലെ ചില നീര്‍നായകള്‍ക്ക് വ്യാപകമായി കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് അധികൃതര്‍ ഫാമിലെ നീര്‍നായകളെ കൊന്നൊടുക്കാന്‍ ഉത്തരവിട്ടത്. സ്‌പെയിനിലെ വടക്കു കിഴക്കന്‍ മേഖലയിലെ ഫാമിലാണ് നീര്‍നായകളെ കൊന്നൊടുക്കുന്നത്. രോമത്തിനായി വളര്‍ത്തുന്ന പ്രത്യേക ഇനം നീര്‍നായ കളാണിവ.
ഫാമിലെ ഒരു ജീവനക്കാരനില്‍ നിന്നും കൊറോണ വൈറസ് നീര്‍നായകളിലെത്തിയതാരിക്കുമെന്നാണ് പ്രാഥമിക നിഗമനം. നേരത്തെ സമാനമായി കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് നെതര്‍ലന്റില്‍ ഫാമുകളിലെ പതിനായിരത്തിലേറെ നീര്‍നായകളെ കൂട്ടമായി കൊലപ്പെടുത്തിയിരുന്നു. നെതര്‍ലന്റിലെ 20 ഓളം ഫാമുകളില്‍ കൊറോണ വൈറസ് വ്യാപനം നടന്നതായാണ് സൂചന.
പൂച്ച, കടുവ, കീരി കുരങ്ങ് എന്നിവയ്ക്ക് കൊറോണ വൈറസ് വ്യാപനം നടക്കാനിടയുണ്ടെന്ന് നേരത്തെ പഠനത്തില്‍ തെളിഞ്ഞിരുന്നു എന്നാല്‍ ഇവയില്‍ നിന്നും മനുഷ്യരിലേക്ക് വൈറസ് പടരുമെന്നതില്‍ ഇതുവരെ സ്ഥിരീകരണമുണ്ടായിട്ടില്ല.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ