ആസൂത്രിത വംശഹത്യ നടത്തുന്ന ഇസ്രഈലിനെ ഉപരോധിക്കണം; ലോക നേതാക്കള്‍ മൗനം വെടിയണം: സ്പാനിഷ് സാമൂഹികാവകാശ മന്ത്രി
World News
ആസൂത്രിത വംശഹത്യ നടത്തുന്ന ഇസ്രഈലിനെ ഉപരോധിക്കണം; ലോക നേതാക്കള്‍ മൗനം വെടിയണം: സ്പാനിഷ് സാമൂഹികാവകാശ മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th November 2023, 8:34 am

മാഡ്രിഡ്: ഫലസ്തീനികള്‍ക്കെതിരെ ആസൂത്രിത വംശഹത്യ നടത്തുന്ന ഇസ്രഈലിനെ ഉപരോധിക്കണമെന്ന് അന്തരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ട് സ്പാനിഷ് സാമൂഹികാവകാശ മന്ത്രി അയോണ്‍ ബെലാറ. ഉക്രെയിനില്‍ മനുഷ്യാവകാശ ലംഘനം അപലപിച്ച ലോക നേതാക്കള്‍ ഇസ്രഈലിന്റെ ബോബാക്രമണത്തിലിരകളായവരോട് നിശബ്ദത പാലിക്കുകയാണെന്നും ഇത് ലോക നേതാക്കളുടെ ഇരട്ടത്താപ്പാണെന്നും അവര്‍ പറഞ്ഞു.

‘ഫലസ്തീന്‍ ജനതക്കെതിരായ ആസൂത്രിത വംശഹത്യ ഇസ്രഈല്‍ ഭരണകൂടം അവസാനിപ്പിക്കണം. ഇത്തരമൊരു ഭീകരത കണ്‍മുന്നില്‍ കാണുമ്പോള്‍ മറ്റു സംഘര്‍ഷങ്ങളില്‍ മനുഷ്യാവകാശത്തെ കുറിച്ച് സംസാരിക്കാന്‍ നമ്മുക്കെന്ത് അവകാശം? ആയിരകണക്കിന് കുഞ്ഞുങ്ങളുടെ മരണം കാണുന്ന അമ്മാമാര്‍ അലറികരയുകയാണ്. അപ്പോഴും പലതും ചെയ്യാന്‍ സാധിക്കുന്ന പലരാഷ്ടങ്ങളും ലോകനേതാക്കളും മൗനത്തിലാണ്. എനിക്കറിയാവുന്ന കാര്യങ്ങള്‍ ഞാന്‍ ഉറപ്പായും സംസാരിക്കും. യൂറോപ്യന്‍ യൂണിയന്‍ കാണിക്കുന്ന കാപട്യം അംഗീകരിക്കാനാവില്ല,’ ബെലാറ പറഞ്ഞു.

ഗസ യുദ്ധത്തില്‍ പ്രതിഷേധിച്ച് ഇസ്രഈലുമായി നയതന്ത്ര ബന്ധം സ്‌പെയിന്‍ ഉപേക്ഷിക്കണമെന്ന് ബെലാറ ആവശ്യപെട്ടു.

ഒക്ടോബര്‍ ഏഴിന് തുടങ്ങിയ ആക്രമണത്തില്‍ ഹമാസിനെ നശിപ്പിക്കുന്ന പ്രഖ്യാപനത്തോടെ ഇസ്രഈല്‍ ഗസയ്ക്ക്് നേരെ ബോംബാക്രമണം ആരംഭിച്ചിരുന്നു. ഈ ആക്രമണത്തില്‍ കുട്ടികളും സ്തീകളും ഉള്‍പ്പെടെ പതിനായിരകണക്കിനാളുകള്‍ കൊല്ലപ്പെട്ടു.

കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ ആരംഭിച്ച റഷ്യ-ഉക്രൈന്‍ യുദ്ധത്തില്‍ ഉക്രൈനെ അനുകൂലിച്ച് യുറോപ്യന്‍ യൂണിയന്‍ ഉടന്‍ രംഗത്തെത്തിയെന്നും അതുപോലെ ഇസ്രഈലിന്റെ കാര്യത്തിലും ഇത്തരമൊരു നടപടി വേഗത്തിലെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

‘ഈ സമയത്ത് ലോകത്തിന് ഒരുപാട് കാര്യങ്ങള്‍ ചെയ്യനാകും യുദ്ധ കുറ്റിവാളിയായ ഇസ്രഈല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവിനും പിന്‍ഗാമികള്‍ക്കും എതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുക. ഇവരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്ക് മുമ്പാകെ കൊണ്ടുവന്ന് മനുഷ്യ രാശിക്കെതിരായ ആക്രമണത്തിന് ശിക്ഷ നല്‍കുകയും വേണം. സ്‌പെയിനും മറ്റ് രാജ്യങ്ങളും ഇസ്രഈലുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിക്കണം,’ അവര്‍ ആവശ്യപ്പെട്ടു.

ഇസ്രഈലിന് ശക്തരായ സുഹ്യത്തുകള്‍ ഉണ്ടെങ്കിലും എല്ലാ രാജ്യങ്ങളും അക്രമത്തില്‍ അവരെ ഒറ്റപ്പെടുത്തണമെന്നും ബെലാറ ആവശ്യപ്പെട്ടു.

ഫലസ്തീന്‍ അനുകൂല മാര്‍ച്ചുകള്‍ നിരോധിച്ച അയല്‍ രാജ്യമായ ഫ്രാന്‍സിന്റെയും ജര്‍മനിയുടെയും നിലപാടില്‍ നിന്ന് വ്യത്യസ്തമാണ് സ്‌പെയിനിന്റേത്. മാഡ്രിഡ് ബാഴ്‌സലോണ മറ്റ് സ്പാനിഷ് നഗരങ്ങളില്‍ അടുത്താഴ്ച നിയന്ത്രണങ്ങളില്ലാതെ ഫലസ്തീന്‍ അനുകൂല ജാഥ നടക്കുന്നുണ്ട്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം രണ്ടു ദശലക്ഷം മുസ്‌ലിങ്ങളും 50000 ജൂതന്മാരും സ്‌പെയിനില്‍ താമസിക്കുന്നു.

content highlight : Spain’s minister Ione Belarra  said Israel must end ‘genocide’ of Palestinians in Gaza