| Friday, 20th December 2013, 2:15 am

റാങ്കിംഗില്‍ സ്‌പെയിന്‍ തന്നെ ഒന്നാം സ്ഥാനത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]സൂറിച്ച്: അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷന്റെ (ഫിഫ) പുതിയ റാങ്കിംഗിലും ലോക ചാമ്പ്യന്‍മാരായ സ്‌പെയിന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഈ വര്‍ഷമിത് ആറാം തവണയാണ് ഫിഫ റാങ്കിംഗ് പട്ടിക പുതുക്കുന്നത്.

ആറ് തവണയും സ്‌പെയിനിന്റെ ഒന്നാം സ്ഥാനത്തിന് മാറ്റമുണ്ടായിരുന്നില്ല. വ്യാഴാഴ്ച പുറത്തിറക്കിയ പുതിയ ലിസ്റ്റില്‍ ആദ്യ പത്ത് സ്ഥാനങ്ങള്‍ക്ക് മാറ്റം സംഭവിച്ചിട്ടില്ല.

സ്‌പെയിനിന് പിന്നിലായി ജര്‍മ്മനിയും അര്‍ജന്റീനയുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. നാല് മുതല്‍ പത്ത് വരെയുള്ള സ്ഥാനങ്ങളില്‍ യഥാക്രമം കൊളംബിയ, പോര്‍ച്ചുല്‍, ഉറോഗ്വാ, ഇറ്റലി, സ്വിറ്റ്‌സര്‍ലാന്റ്, നെതര്‍ലാന്റ്, ബ്രസീല്‍ എന്നീ ടീമുകളാണ് ഉള്ളത്.

മുന്‍ ലോക ചാമ്പ്യന്‍മാരായ ഫ്രാന്‍സ് പുതിയ റാങ്കിംഗില്‍ ഒരു സ്ഥാനമിറങ്ങി ഇരുപതാമതാണ്. മെക്‌സിക്കോയും ഒരു സ്ഥാനം പിന്നോട്ടിറങ്ങി 21-ാമതെത്തി.

റാങ്കിംഗില്‍ ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത് ഉക്രൈനാണ്. പുതിയ റാങ്കിംഗില്‍ 29 സ്ഥാനം മെച്ചപ്പെടുത്തിയ ലാറ്റിനമേരിക്കന്‍ ടീം പതിനെട്ടാം സ്ഥാനത്തെത്തി.

എന്നാല്‍ ബ്രസീലില്‍ നടക്കുന്ന അടുത്ത ലോകകപ്പിന് യോഗ്യത നേടാന്‍ ഉക്രൈനായിരുന്നില്ല. പ്ലെ ഓഫിന്റെ രണ്ടാം പാദ മത്സരത്തില്‍ ഫ്രാന്‍സിനോട് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ടതാണ് ഉക്രൈന് തിരിച്ചടിയായത്.

ആദ്യ പാദ മത്സരത്തില്‍ 2-0ക്ക് ഉക്രൈന്‍ ജയിച്ചിരുന്നു. 2013ലെ ഉക്രൈന്റെ ഏക തോല്‍വിയായിരുന്നു ഫ്രാന്‍സുമായുള്ളത്.

We use cookies to give you the best possible experience. Learn more