ബെര്‍ലിന്‍: ഓണ്‍ലൈന്‍ പോണോഗ്രാഫി ആക്‌സസ് ചെയ്യുന്നതിനായി യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ പുതിയ നീക്കം. ഓണ്‍ലൈനില്‍ പോണോഗ്രാഫി ആക്‌സസ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇനി മുതല്‍ രാജ്യങ്ങള്‍ പ്രത്യേക ആപ്ലിക്കേഷനുകള്‍ ലഭ്യമാക്കും. ആപ്പ് ഉപയോഗിക്കാന്‍ അംഗീകൃതമായ യൂസര്‍ നെയിമും പാസ്വേര്‍ഡും വേണമെന്നാണ് നിര്‍ദേശം. പ്രായപൂര്‍ത്തിയാവാത്തവര്‍ക്കിടയില്‍ പോണോഗ്രാഫി ഭയാനകമായ വിധത്തില്‍ വ്യാപിക്കുന്നുവെന്ന ആന്റി-പോണോഗ്രാഫി വിരുദ്ധ സംഘടനയായ ഡെയ്ല്‍ ഉന വുല്‍റ്റ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.
‘സംഘടന പുറത്തുവിട്ട കണക്കുകള്‍ പേടിപ്പെടുത്തുന്നതാണ്. 15 വയസിന് താഴെയുള്ള കുട്ടികളില്‍ പകുതിയോളം പേരും ഇത് ഉപയോഗിക്കുന്നു.’ എന്ന് സ്പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് എല്‍ പൈസ് മാധ്യമങ്ങളോട് പറഞ്ഞു.
സ്പെയിന്‍ പുറത്തിറക്കുന്ന കാര്‍ട്ടേറ ഡിജിറ്റല്‍ ബീറ്റ എന്നറിയപ്പെടുന്ന ആപ്ലിക്കേഷന്‍ മൊബൈല്‍ ഫോണ്‍ വാലറ്റായിട്ടായിരിക്കും പ്രവര്‍ത്തിക്കുക. സര്‍ക്കാര്‍ നല്‍കുന്ന ഐഡി ഉപയോഗിച്ച്, ഉപയോക്താവിന്റെ വയസ് പരിശോധിക്കുക എന്നതായിരിക്കും ആപ്പ് ആദ്യം ചെയ്യുക. തുടര്‍ന്ന് ഒരു മാസത്തേക്കുള്ള ക്രെഡിറ്റുകള്‍ ആപ്പ് ഉപയോക്താക്കള്‍ക്ക് നല്‍കും.
ഇതിനുപുറമെ മുതിര്‍ന്നവര്‍ക്ക് വെബ്സൈറ്റ് ആക്സസ് ചെയ്യുന്നതിനായി പ്രത്യേകം സ്‌കാനറുകളും ക്യു.ആര്‍ കോഡുകളും ലഭ്യമാക്കും. സ്വകാര്യത ഉറപ്പാക്കുന്നതിനായി, ഓരോ ക്രെഡന്‍ഷ്യലും പത്ത് തവണ മാത്രമേ ദാതാവിന് ഉപയോഗിക്കാന്‍ കഴിയുള്ളുവെന്ന് സ്പാനിഷ് ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ മന്ത്രാലയം വ്യക്തമാക്കി.
പുതിയ തീരുമാനങ്ങള്‍ അനുസരിച്ച്, 2027ഓടെ കൃത്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തികൊണ്ട് ആപ്പ് ആക്‌സസ് ചെയ്യുന്നതിനായി യൂറോപ്യന്‍ യൂണിയന്‍ ഡിജിറ്റല്‍ പാസുകള്‍ നല്‍കുമെന്ന് സ്പാനിഷ് ഗവണ്‍മെന്റ് വക്താവ് പിലാര്‍ അലെഗ്രിയ പറഞ്ഞു.
യൂറോപ്യന്‍ യൂണിയന്റെ തീരുമാനത്തെ സ്പാനിഷ് മാധ്യമങ്ങള്‍ പജാപോര്‍ട്ടെ (സ്വയംഭോഗം പാസ്) എന്ന് വിളിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിയമം പ്രാബല്യത്തില്‍ വരികയാണെങ്കില്‍ ഇതിനുപകരം പുതിയ ഡിജിറ്റല്‍ ഐഡന്റിറ്റി സിസ്റ്റം വരുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
Content Highlight: Spain has moved to crack down on minors accessing online smut