| Wednesday, 5th September 2018, 2:16 pm

സൗദി അറേബ്യയുമായുള്ള ആയുധ കരാറില്‍ നിന്ന് സ്‌പെയിന്‍ പിന്മാറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മാഡ്രിഡ്: സൗദി അറേബ്യക്ക് മിസൈല്‍ നൂറ് കണക്കിന് മിസൈലുകള്‍ കൈമാറാനുള്ള തീരുമാനം സ്‌പെയിന്‍ പിന്‍വലിച്ചു. യെമനിലെ ആഭ്യന്തര യുദ്ധത്തില്‍ ജനങ്ങള്‍ക്കെതിരെ ഇവ ഉപയോഗിക്കുന്നതിലുള്ള എതിര്‍പ്പാണ് തീരുമാനത്തിന് പിന്നില്‍.

2015ല്‍ സ്‌പെയിനും സൗദി അറേബ്യയും ഒപ്പുവെച്ച കരാറാണ് പ്രതിരോധ മന്ത്രലയാം റദ്ദാക്കിയിരിക്കുന്നത്. കരാറിന്റെ ഭാഗമായി കൈപ്പറ്റിയ 10 മില്യണ്‍ ഡോളര്‍ സൗദിയ്ക്ക് തിരിച്ചു നല്‍കും.

Also Read:കാത്തിരിപ്പിന് വിട; ഒടിയന്‍, ലൂസിഫര്‍ റിലീസിംഗ് തിയതി പുറത്തുവിട്ട് ആന്റണി പെരുമ്പാവൂര്‍

2015 ലെ കരാര്‍ പ്രകാരം 400 ലേസര്‍ ഗൈഡഡ് മിസൈലുകള്‍ ആണ് സൗദി അറേബ്യക്ക് കൈമാറേണ്ടിയിരുന്നത്. സ്‌പെയിന്‍ പ്രതിരോധ വകുപ്പ് വക്താവ് വാര്‍ത്ത സ്ഥിരീകരിച്ചു.

കഴിഞ്ഞ മാസം യെമനിലെ ആക്രമണങ്ങളില്‍ സ്‌പെയിന്‍ പ്രതിരോധ മന്ത്രാലയം അപലപിച്ചതിനു പിന്നാലെയാണ് പുതിയ വാര്‍ത്ത. ആഭ്യന്തര യുദ്ധങ്ങളില്‍ നിരായുധരായ ജനങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ ഉപയോഗിക്കുവാന്‍ ആയുധങ്ങള്‍ വില്‍ക്കുകയില്ല എന്നും സ്‌പെയിന്‍ അറിയിച്ചിരുന്നു.

മാഡ്രിഡിലെ സൗദി എംബസി വാര്‍ത്തയോട് പ്രതികരിച്ചില്ല. ആംനസ്റ്റി ഇന്റര്‍നാഷണല്‍ കണക്കു പ്രകാരം ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ആയുധങ്ങള്‍ ലഭ്യമാക്കുന്ന രാജ്യങ്ങളില്‍ നാലാമതാണ് സ്‌പെയിന്‍, അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നിവാരണു മറ്റ് വിതരണക്കാര്‍.

We use cookies to give you the best possible experience. Learn more