സ്വന്തം ടീമിന്റെ വില്ലനായി; ഇറ്റാലിയൻ ഫുട്ബോൾ ചരിത്രത്തിലെ ആദ്യ നിർഭാഗ്യവാൻ
Cricket
സ്വന്തം ടീമിന്റെ വില്ലനായി; ഇറ്റാലിയൻ ഫുട്ബോൾ ചരിത്രത്തിലെ ആദ്യ നിർഭാഗ്യവാൻ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 21st June 2024, 10:44 am

യൂറോകപ്പിലെ കരുത്തരുടെ പോരാട്ടത്തില്‍ ഇറ്റലിയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി സ്‌പെയ്ന്‍. വെല്‍റ്റിന്‍സ് അറീനയില്‍ നടന്ന മത്സരത്തില്‍ 4-3-3 എന്ന് ഫോര്‍മേഷനിലാണ് ഇരു ടീമുകളും കളത്തില്‍ ഇറങ്ങിയത്.

മത്സരത്തിന്റെ ആദ്യപകുതിയില്‍ ഗോള്‍ നേടാന്‍ ഇരു ടീമുകള്‍ക്കും സാധിച്ചിരുന്നില്ല. രണ്ടാം പകുതിയില്‍ 56ാം മിനിട്ടില്‍ ഇറ്റാലിയന്‍ താരം റിക്കാര്‍ഡോ കാലഫിയോറിയുടെ ഓണ്‍ ഗോളിലൂടെയാണ് സ്‌പെയ്ന്‍ മുന്നിലെത്തിയത്.

ഇറ്റാലിയന്‍ പോസ്റ്റില്‍ സ്‌പെയ്ന്‍ നടത്തിയ മുന്നേറ്റത്തില്‍ റിക്കാര്‍ഡോയുടെ കാലില്‍ തട്ടി പന്ത് പോസ്റ്റിലേക്ക് കയറുകയായിരുന്നു. ഇതിന് പിന്നാലെ ഒരു നിര്‍ഭാഗ്യകരമായ നേട്ടമാണ് ഇറ്റാലിയന്‍ താരത്തെ തേടിയെത്തിയത്. യൂറോകപ്പിന്റെ ചരിത്രത്തില്‍ ഒരു മത്സരത്തില്‍ ഇറ്റലിക്ക് വേണ്ടി ഓണ്‍ ഗോളി നേടുന്ന ആദ്യ താരമായി മാറാനാണ് റിക്കാര്‍ഡോക്ക് സാധിച്ചത്.

മത്സരത്തില്‍ 20 ഷോട്ടുകളാണ് ഇറ്റലിയുടെ പോസ്റ്റിലേക്ക് സ്‌പെയ്ന്‍ ഉതിര്‍ത്തത്. ഇതില്‍ ഒമ്പത് എണ്ണവും ലക്ഷ്യത്തിലേക്ക് ആയിരുന്നു. മറുഭാഗത്ത് നാല് ഷോട്ടുകള്‍ മാത്രമാണ് അസൂറിപടക്ക് നേടാന്‍ സാധിച്ചത്. ഇതില്‍ ഒന്ന് മാത്രമാണ് ഓണ്‍ ടാര്‍ഗറ്റിലേക്ക് എത്തിക്കാന്‍ സാധിച്ചത്.

ജയത്തോടെ ഗ്രൂപ്പ് ബിയില്‍ രണ്ടു മത്സരങ്ങളും വിജയിച്ചു കൊണ്ട് അടുത്ത റൗണ്ടിലേക്ക് മുന്നേറാനും സ്പാനിഷ് പടക്ക് സാധിച്ചു. മറുഭാഗത്ത് രണ്ടു മത്സരങ്ങളില്‍ നിന്ന് ഒരു വിജയവും രണ്ടു തോല്‍വിയും അടക്കം മൂന്ന് പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ഇറ്റലി.

ജൂണ്‍ 25ന് ക്രൊയേഷ്യക്കെതിരെയാണ് ഇറ്റലിയുടെ അടുത്ത മത്സരം. അന്നേദിവസം തന്നെ നടക്കുന്ന മത്സരത്തില്‍ സ്‌പെയ്ന്‍ അല്‍ബാനിയയെയും നേരിടും.

 

Content Highlight: Spain Beat Italy in Euro Cup