കോഴിക്കോട്: ഭദ്രന് സംവിധാനം ചെയ്ത് സൂപ്പര്‍ഹിറ്റായ മോഹന്‍ലാല്‍ ചിത്രം സ്ഫടികത്തിന്റെ രണ്ടാം ഭാഗത്തിലുറച്ച് സംവിധായകന് ബിജു കട്ടാക്കല്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് ബിജു സിനിമയുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കിയത്.
” തോല്‍പ്പിക്കും എന്ന് പറയുന്നിടത്ത്, ജയിക്കാനാണ് എനിക്കിഷ്ടം… പിന്നെ ആ പഴയ റെയ്ബാന്‍ ഗ്ലാസ്, അത് അങ്ങനെ തന്നെ ഇരിക്കട്ടെ.. ഇത് എന്റെ പുതുപുത്തന്‍ റെയ്ബാന്‍, ഇതില്‍ ആരുടെയും നിഴല്‍ വേണ്ട”
നേരത്തെ ചിത്രം പുറത്തിറങ്ങുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ സ്ഫടികത്തിന്റെ സംവിധായകന് ഭദ്രന് രംഗത്തെത്തിയിരുന്നു. സ്ഫടികം ഒന്നേയുള്ളു അതു സംഭവിച്ചു കഴിഞ്ഞെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ALSO READ: ഇന്ത്യന്‍ ഹോക്കി ടീം മുന്‍ ക്യാപ്റ്റന്‍ സര്‍ദാര്‍ സിംഗ് വിരമിച്ചു
ചിത്രത്തിലെ മാസ് ഡയലോഗിനെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ “മോനേ…ഇത് എന്റെ റെയ്ബാന്‍ ഗ്ലാസ്! അതിലെങ്ങാനും നീ തൊട്ടാല്‍” എന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ മറുപടിയായി ഭദ്രന് കുറിച്ചു.
മലയാളത്തിലെ യുവ സൂപ്പര്‍ താരം നായകനാകുമെന്നും ആട് തോമയുടെ മകന് ഇരുമ്പന്‍ സണ്ണിയുടെ കഥയാണ് ചിത്രം പറയുന്നതെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു. ചിത്രത്തില്‍ ബോളിവുഡ് താരം സണ്ണി ലിയോണ്‍ എത്തുമെന്നും ചിത്രത്തില്‍ സില്‍ക്ക് സ്മിത അവതരിപ്പിച്ച ലൈല എന്ന കഥാപാത്രത്തിന്റെ മകളായാണ് താരം ചിത്രത്തിലെത്തുന്നതെന്നുമായിരുന്നു വാര്‍ത്തകള്‍.
WATCH THIS VIDEO: