പഞ്ചും ബ്ലോക്കുമല്ല ആ സിനിമയ്ക്ക് വേണ്ടിയിരുന്നത്. അത് വളരെ ചലനാത്മകമായിരിക്കണം. ഓടിച്ചാടി മറിഞ്ഞ് അടിച്ച് നിലംപരിശാക്കുന്നപോലെ ഒരു വേഗത. തുറന്നുപറയട്ടെ ലാലിനല്ലാതെ ആ ഫൈറ്റ് ഇന്ത്യന്‍ സിനിമയില്‍ മറ്റാര്‍ക്കും ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോട്ടയം: മോഹന്‍ലാലിനെ വെച്ച് താന്‍ ചെയ്ത ചിത്രങ്ങളില്‍ ഏറ്റവും മികച്ചത് സ്ഫടികം തന്നെയാണെന്ന് സംവിധായകന്‍ ഭദ്രന്‍.
സ്ഫടികത്തിലെ പ്രധാന ആകര്‍ഷണം അതിലെ സംഘട്ടനരംഗങ്ങളായിരുന്നുവെന്നും ഭദ്രന്‍ കൂട്ടിച്ചേര്‍ത്തു. സിനിമയുടെ സ്ഥിരം ഫോര്‍മാറ്റില്‍നിന്നുകൊണ്ട് സൃഷ്ടിച്ചതല്ല അതിലെ സംഘട്ടനരംഗങ്ങള്‍. ഇക്കാര്യത്തില്‍ ഫൈറ്റ് മാസ്റ്റര്‍ ത്യാഗരാജനുപോലും തന്നോട് കടുത്ത അതൃപ്തിയുണ്ടായിരുന്നു. സിനിമാ വാരികയായ നാനയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഭദ്രന്‍ സ്ഫടികത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചത്.
തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു താനെന്നും ഭദ്രന്‍ പറയുന്നു. പഞ്ചും ബ്ലോക്കുമല്ല ആ സിനിമയ്ക്ക് വേണ്ടിയിരുന്നത്. അത് വളരെ ചലനാത്മകമായിരിക്കണം. ഓടിച്ചാടി മറിഞ്ഞ് അടിച്ച് നിലംപരിശാക്കുന്നപോലെ ഒരു വേഗത. തുറന്നുപറയട്ടെ ലാലിനല്ലാതെ ആ ഫൈറ്റ് ഇന്ത്യന്‍ സിനിമയില്‍ മറ്റാര്‍ക്കും ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താരങ്ങളുടെ സഹകരണമാണ് സ്ഫടികത്തെ ഒരു വന്‍വിജയമാത്തി തീര്‍ത്തത്. മറ്റൊന്ന് കെട്ടുറപ്പുള്ള തിരക്കഥ. തിരക്കഥ തന്നെയായിരുന്നു സ്ഫടികത്തിന്റെ നട്ടെല്ല്. ആ തിരക്കഥയില്‍ ആര് സംവിധാനം ചെയ്താലും ഇതുപോലൊരു ചിത്രമേ പിറവി കൊള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
1995ല്‍ ഭദ്രന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് സ്ഫടികം. മികച്ച സാമ്പത്തിക വിജയവും ചിത്രം നേടിയിരുന്നു. 2007ല്‍ സുന്ദര്‍. സി ഈ ചിത്രം വീരാപ്പു എന്ന പേരില്‍ തമിഴില്‍ പുനര്‍നിര്‍മ്മിക്കുകയുണ്ടായി.