കോഴിക്കോട്: ഭൂമിയുള്ളടത്തോളം കാലം നിങ്ങളുടെ സ്ഫടികം നമ്മോടൊപ്പം ജീവിക്കുമെന്ന് സംവിധായകന്‍ ഭദ്രന്‍. സിനിമയുടെ റിലീസിംഗിന്റെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രമുഖ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കുമെന്നും ഭദ്രന്‍ പറഞ്ഞു.
സ്ഫടികം ഒരു നിയോഗമാണ് ഞാന്‍ വളര്‍ന്ന നാടും, നാട്ടുകാരും എന്റെ മാതാപിതാക്കളും, ഗുരുക്കളുമൊക്കെയാണ് ആ സിനിമയുടെ ഉടയോന്മാര്‍. അത് എനിക്ക് മുന്നില്‍ ഇണങ്ങി ചേര്‍ന്നിരുന്നില്ലെങ്കില്‍ സ്ഫടികം സംഭവിക്കുമായിരുന്നില്ലെന്നും ഫേസ്ബുക്കിലിട്ട കുറിപ്പില്‍ അദ്ദേഹം പറഞ്ഞു.
“സ്ഫടികത്തിന്റെ രണ്ടാം ഭാഗമില്ല, എന്നാല്‍ ആടുതോമയും ചാക്കോ മാഷും റെയ് ബാന്‍ ഗ്ലാസ്സും ഒട്ടും കലര്‍പ്പില്ലാതെ ,നിങ്ങള്‍ സ്‌നേഹിച്ച സ്ഫടികം സിനിമ 4 K ശബ്ദ ദ്രശ്യ വിസ്മയങ്ങളോടെ ,അടുത്ത വര്‍ഷം ,സിനിമയുടെ റിലീസിംഗിന്റെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രമുഖ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കും”. ഭദ്രന്‍ പറഞ്ഞു.
ആടുതോമയുടെ മകന്‍ ഇരുമ്പന്‍ സണ്ണിയുടെ കഥ പറയുന്ന ചിത്രത്തിന്റെ ടീസര്‍ റിലീസുമായി ബന്ധപ്പെട്ടായിരുന്നു ഭദ്രന്റെ പ്രതികരണം.
സംവിധായകന്‍ ബിജു കെ.കട്ടയ്ക്കല്‍ ആണ് സ്ഫടികം സിനിമയുടെ രണ്ടാം ഭാഗമെന്ന നിലയില്‍ സിനിമ ചെയ്യുന്നത്. ആടുതോമയുടെ മകന്‍ ഇരുമ്പന്‍ ജോണിയുടെ കഥയെന്ന വിശേഷണത്തോടൊണ് ചിത്രം ഒരുങ്ങുന്നത്. ഭദ്രന്‍ ഇതിനെതിരെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും അത് വകവെയ്ക്കാതെയാണ് സ്ഫടികം 2 എന്ന പേരില്‍ ചിത്രം പുറത്തിറക്കാന്‍ ഒരുങ്ങുന്നത്. സിനിമയുടെ ടീസറും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.