| Wednesday, 28th February 2018, 8:00 pm

ചന്ദ്രനില്‍ കുടില്‍ മാത്രമല്ല 4ജി നെറ്റ്‌വര്‍ക്കും; അഞ്ച് കോടി ഡോളര്‍ ചെലവില്‍ പുതിയ ചാന്ദ്രദൗത്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചന്ദ്രനില്‍ ഐ.എസ്.ആര്‍.ഒ “കുടില്‍” കെട്ടാനൊരുങ്ങുന്നു എന്ന വാര്‍ത്തയ്ക്കു പിന്നാലെ 4 ജി നെറ്റ് വര്‍ക്കും ചന്ദ്രനിലെത്തുന്നു. സ്‌പെയ്‌സ് എക്‌സ് മേധാവി ഇലോണ്‍ മസ്‌കിന്റെ ചാന്ദ്രദൗത്യം വിജയിക്കുന്നതോടെ അവിടെ 4ജി മൊബൈല്‍ നെറ്റ്‌വര്‍ക്കും ലഭ്യമായിരിക്കും. ഇവിടെ താമസമാക്കുന്നവര്‍ക്ക് അതിവേഗ ഇന്റര്‍നെറ്റും നെറ്റ്വര്‍ക്കും ലഭ്യമാക്കാനായി വോഡഫോണ്‍, നോക്കിയ, ഓഡി കമ്പനികളാണ് ഒന്നിച്ചു പ്രവര്‍ത്തിക്കുക.

അടുത്ത വര്‍ഷം തന്നെ പദ്ധതി നടപ്പിലാക്കുമെന്നാണ് വോഡഫോണ്‍ ഓസ്‌ട്രേലിയ അറിയിച്ചത്. 4ജി നെറ്റ്വര്‍ക്ക് ഉപകരണങ്ങള്‍ സ്ഥാപിക്കുന്നത് നോക്കിയയും കാര്‍ നിര്‍മാതാക്കളായ ഓഡിയുമാണ്. സ്വകാര്യ കമ്പനികളുടെ സഹായത്തോടെയാണ് കണക്ഷന്‍ ലഭ്യമാക്കുക.

അഞ്ച് കോടി ഡോളര്‍ ചെലവില്‍ ജര്‍മനി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ശസ്ത്രജ്ഞരുടെ ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് ചന്ദ്രനില്‍ 4ജി നെറ്റ്വര്‍ക്ക് സ്ഥാപിക്കാന്‍ തയ്യാറെടുക്കുന്നത്. ചന്ദ്രന്റെ പ്രതലത്തില്‍ നിന്നു ലൈവ് എച്ച്ഡി. വിഡിയോ ഭൂമിയില്‍ എത്തിക്കാനും ദൗത്യത്തിന് പദ്ധതിയുണ്ട്.

സ്‌പെയ്‌സ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് വഴിയാണ് 4ജി നെറ്റ്വര്‍ക്ക് സ്ഥാപിക്കാനുള്ള ഉപകരണങ്ങള്‍ ചന്ദ്രനിലേക്ക് അയക്കുക.

We use cookies to give you the best possible experience. Learn more