Advertisement
Koodathayi Murder
'ബ്രില്ല്യന്റ് ആയ കുറ്റവാളിയാണ് ജോളി';തങ്ങളുടെ അന്വേഷണത്തെ ജോളി പിന്തുടരുകയായിരുന്നെന്നും എസ്.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Oct 06, 05:10 am
Sunday, 6th October 2019, 10:40 am

കോഴിക്കോട്: തങ്ങളുടെ അന്വേഷണത്തെ രഹസ്യമായി ജോളി പിന്തുടരുകയായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കെ.ജി സൈമണ്‍. ബ്രില്ല്യന്റ് ആയ കുറ്റവാളിയാണ് ജോളി. എല്ലാവരെയും കൊന്നത് ഇവരാണെന്ന് തെളിഞ്ഞാലും അത്ഭുതപ്പെടാനില്ല- കെ.ജി സൈമണ്‍ കൂട്ടിച്ചേര്‍ത്തു.

‘കൊലപാതകം നടത്തുമ്പോള്‍ വളരെ ആസൂത്രിതമായി ജോളി ചെയ്ത കാര്യങ്ങള്‍ തെളിവായി ലഭിച്ചിട്ടുണ്ട്. റോയി മരിച്ച് 16-ാം ദിനത്തിന്റെ ചടങ്ങിനായി അടിച്ച കാര്‍ഡില്‍ ജോളി എന്‍.ഐ.ടി ലക്ചറര്‍ എന്നാണ് കുറിച്ചിരുന്നത്. ലക്ചററല്ലെന്നത് ഭര്‍ത്താവിനും കുടുംബത്തിനും പോലും അറിയില്ലെന്നത് അത്ഭുതപ്പെടുത്തി.’

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതാണ് ജോളിയിലേക്ക് സംശയമുനകള്‍ ആദ്യമായി കൊണ്ടെത്തിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കെ.ജി സൈമണ്‍ പറഞ്ഞു.

ജോളിയുടെ സ്വഭാവത്തിലുള്ള കുറെയധികം കാര്യങ്ങളും അന്വേഷണ സംഘം കുറിച്ചിരുന്നെന്നും കെ.ജി സൈമണ്‍ പറഞ്ഞു. മാത്രമല്ല തങ്ങളുടെ അന്വേഷണത്തെ ജോളി പിന്തുടര്‍ന്നതും ശ്രദ്ധയില്‍പ്പെട്ടിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അന്വേഷണം ജോളിയിലേക്ക് തിരിച്ചുവിടാന്‍ കാരണമായതും ഇതാണ്. തുടര്‍ന്ന് മൊഴിയെടുക്കാന്‍ അവരെ വിളിക്കുകയായിരുന്നു. ജോളി പലരോടും മരണവുമായി ബന്ധപ്പെട്ട് പങ്കുവെച്ച കാര്യങ്ങളില്‍ വൈരുദ്ധ്യങ്ങളുണ്ടായിരുന്നു. 50 കാര്യങ്ങള്‍ നോട്ട് ചെയ്താണ് ഞങ്ങള്‍ ജോളിയെ വിളിച്ചത്.

ചോദ്യം ചെയ്തപ്പോള്‍ സംശയം ബലപ്പെടൂകയായിരുന്നു. ചോദ്യങ്ങള്‍ക്ക് വളരെ ആലോചിച്ചാണ് ജോളി മറുപടി നല്‍കിയിരുന്നത്.’ സൈമണ്‍ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് 200-ഓളം പേരുടെ മൊഴിയെടുത്തിരുന്നു. ജോളിയുടെ തന്നെ 50-ഓളം മൊഴികളെടുത്തു. പോളിഗ്രാഫ് ടെസ്റ്റിനും നാര്‍കോ ടെസ്റ്റിനും അവര്‍ തയ്യാറാവാതിരുന്നതാണ് അന്വേഷണം ഇവരിലേക്ക് കേന്ദ്രീകരിക്കാന്‍ കാരണമായതെന്നും എസ്.പി പറഞ്ഞു.

WATCH THIS VIDEO: