രാംപൂര്‍: മുതിര്‍ന്ന സമാജ്‌വാദി പാര്‍ട്ടി നേതാക്കളായ അസംഖാന്‍ ഭാര്യ തന്‍സീന്‍, മകന്‍ അബ്ദുള്ള എന്നിവരെ പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ച്ഉത്തര്‍പ്രദേശ് കോടതി. പിന്നാലെ ഇവരുടെ വീടിന് മുന്നില്‍ നോട്ടീസും പതിച്ചു. സമീപകാലത്തായി രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികിട്ടാ പുള്ളികളായി പ്രഖ്യാപിച്ചതെന്ന് പൊലീസ് അറിയിച്ചു. അടുത്തത് ഇവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്ന നടപടിയാണെന്നും പൊലീസ് പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മകന്‍ അബ്ദുള്ള ഖാന്റെ ജനനതിയ്യതിയുമായി ബന്ധപ്പെട്ട് വ്യാജ രേഖകള്‍ ചമച്ചുവെന്നാണ് കേസ്. വഞ്ചന, വ്യാജരേഖ ചമക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാസം മൂന്നുപേര്‍ക്കുമെതിരെ സി.ആര്‍.പി.സി സെഷന്‍ 82 പ്രകാരം നോട്ടീസും ഇറക്കിയിരുന്നു.
കഴിഞ്ഞ വര്‍ഷവും ഇതേ വകുപ്പ് പ്രകാരം അസം ഖാനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
മുഹമ്മദ് അലി ജൗഹര്‍ സര്‍വകലാശാലയിലെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ടും അസം ഖാനെതിരെ നിലവില്‍ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.
ഒക്ടോബര്‍ അഞ്ചിന് ഖാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) മുമ്പാകെ ഹാജരാവുകയും ഒരു മണിക്കൂറോളം അദ്ദേഹത്തെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. 80 ഓളം കേസുകളാണ് അസം ഖാനെതിരെ നിലവില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ