കോഴിക്കോട്: കൂടത്തായി കേസില്‍ പ്രതികരണവുമായി മുന്‍ എസ്.പി ജോര്‍ജ് ജോസഫ്. ജോളിയും ഷാജുവും അല്ലാതെ ഈ കേസില്‍ മാസ്റ്റര്‍ ബ്രെയിനായി പ്രവര്‍ത്തിച്ച വേറെ ഒരാള്‍ കൂടിയുണ്ടെന്നാണ് ജോര്‍ജ് ജോസഫിന്റെ നിരീക്ഷണം.
ഇത് വളരെ ദുരൂഹമായ കേസ് തന്നെയാണ്. പൊലീസ് വളരെ സമര്‍ത്ഥമായി തന്നെ കേസ് അന്വേഷിച്ചിട്ടുണ്ട്. ദുരൂഹമായ ആറ് പേരുടെ മരണം ഏകദേശം 14 വര്‍ഷത്തിന് ഇടയ്ക്കാണ് സംഭവിക്കുന്നത്.
റോയിയുടെ മരണത്തില്‍ മാത്രമാണ് പൊട്ടാസ്യം സയനേഡിന്റെ അംശം കണ്ടെത്താനായത്. ജോളി പൊലീസിനേക്കാള്‍ വളരെ ക്ലവര്‍ ആയ ലേഡിയാണ്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഇതെല്ലാം ചെയ്യുന്നത് ജോളിയാണെങ്കിലും ജോളിയുടെ ഭര്‍ത്താവ് ഷാജുവിന് ഇതില്‍ നല്ല റോളുണ്ട്. പൊട്ടാസ്യം സയനേഡ് കൊടുത്തത് ജോളിയുടെ ബന്ധുവാണ്. ്അവരും ഇതിന് കാരണക്കാരാണ്. പിന്നെ ഒസ്യത്ത് എഴുതിയിട്ടുണ്ട്. അതിന്റെ പിന്നില്‍ ആരുടെ ബുദ്ധി, അതുകൊണ്ട് ഇതില്‍ ഇനിയും ഒരു പുരുഷന്റെ സാന്നിധ്യം വരാനുണ്ട്.
ഷാജു, ജോളി, പൊട്ടാസ്യം സയനേഡ് കൊടുത്ത ആള്‍ അതോടൊപ്പം ഒസ്യത്ത് തയ്യാറാക്കിയ ആള്‍. പിന്നെ ഇതിന് പിന്നില്‍ മാസ്റ്റര്‍ ബ്രെയിനായി പ്രവര്‍ത്തിച്ച ഒരാളും കൂടിയുണ്ട്. മിക്കവാറും ഒരാളും കൂടി വരും. അയാളാണ് ഇത് മോണിറ്റര്‍ ചെയ്യുന്നത്. അയാളാണ് ഇതിന്റെ മാസ്റ്റര്‍ ബ്രെയിന്‍. – ജോര്‍ജ് ജോസഫ് പറഞ്ഞു.
രണ്ട് പള്ളികളിലായാണ് മരിച്ചവരെ അടക്കിയത്. കോടഞ്ചേരിയിലും കൂടരഞ്ഞി പള്ളിയിലുമായാണ് അടക്കിയത്. അത് അവരുടെ കുടുംബകല്ലറയാണ്. അതില്‍ പലരേയും അടക്കിയിട്ടുണ്ടാകാം. ഇപ്പോള്‍ എടുക്കുന്ന പല്ലില്‍ നിന്നും എല്ലില്‍ നിന്നും നഖത്തില്‍ നിന്നും പൊട്ടാസ്യം സയനേഡിന്റെ അംശം കണ്ടെത്താനാണ് പൊലീസ് ശ്രമിക്കുന്നത്. അത് മരിച്ചയാളുടെ തന്നെയാണ് എന്ന് പൊലീസിന് സ്ഥാപിക്കേണ്ടി വരും.
ആ എല്ലോ പല്ലോ നഖമോ അമേരിക്കയിലെ റോജോയുടെഡി.എന്‍.എയും ഒന്നാണെന്ന് തെളിയിക്കണം. ഐഡന്റിന്റി ഇതില്‍ വലിയ പ്രശ്‌നമാണ്. പൊലീസ് ഓരോ സ്‌റ്റെപ്പും വളരെ സൂക്ഷിച്ച് വെക്കണം.
ഇതിനകത്ത് നല്ലൊരു റോള്‍ ഷാജുവിന് ഉണ്ട്. അതില്‍ സംശയമില്ല. തുടക്കം മുതല്‍ ഷാജുവിന് റോള്‍ ഉണ്ടാകും. കാരണം അന്നമ്മയുടേയും ടോം ജോസിന്റേയും ഡയറി മോഷ്ടിച്ചിട്ടുണ്ട്.
അതിനകത്ത് തന്നെ അന്നമ്മ മരിച്ചപ്പോള്‍ ഷാജു അവിടെ വരാന്‍ പാടില്ലെന്ന് ടോം തോമസ് പറഞ്ഞിട്ടുണ്ട്. അവര്‍ തമ്മില്‍ നിയമവിരുദ്ധമായി ബന്ധമുണ്ടെന്ന് അന്ന് തന്നെ സംശയം ചിലര്‍ ഉയര്‍ത്തിയിട്ടുണ്ട്. അതിലേക്ക് കേരള പൊലീസ് മൂവ് ചെയ്യണം. അന്നമ്മയുടെ എട്ട് പവന്റെ മാല എട്ട് വള ഇത് മോഷണം പോയിട്ടുണ്ട്. അവിടെ ജോളിയുടെ പങ്ക് വ്യക്തമാണ്.
അതിലും പ്രധാനപ്പെട്ട കാര്യമുണ്ട്. പൊട്ടാസ്യം സൈനഡ് 14 വര്‍ഷം ജോളി സൂക്ഷിക്കണം. അല്ലെങ്കില്‍ ഓരോ ഘട്ടത്തില്‍ ഇത് കൊടുക്കണം. അതിന്റെ മിച്ചം അവിടെ ഉണ്ടാകണം. ഷാജുവിനേയും ജോളിയേയും അറസ്റ്റ് ചെയ്യുമ്പോള്‍ ഇത് റെക്കോര്‍ഡ് ചെയ്യണം. വീടുകള്‍ സീല്‍ ചെയ്യണം. അന്നമ്മയുടേയും ഷാജുവിന്റേയും ജോളിയുടേയും വീട് സീല്‍ ചെയ്യണം.
പൊട്ടാസ്യം സൈനേഡ് ഇനി മിച്ചമുള്ളത് റെക്കോഡ് ചെയ്യണം. എത്ര ക്വാണ്ടിറ്റി കൊടുത്തു. ചെറിയ നുള്ള് മാത്രം മതിയാകും. അത് മരണത്തില്‍ വ്യക്തമാണ്.
മറ്റൊരു കാര്യം ദന്തിസ്റ്റിന്റെ അടുത്ത് പോകുമ്പോഴാണ് സിസിലിയ്ക്ക് ചര്‍ദിലുണ്ടാകുന്നത്. ജോളിക്കൊപ്പം ഇരിക്കുമ്പോഴായിരുന്നു ഇത്. റോയി ഇല്ലാത്ത സമയത്താണ് ഇത്. അപ്പോള്‍ ഇത് ജോളി കൈയില്‍ കൊണ്ടു നടക്കുകയാണ്. ഇത് എങ്ങനെയാണ് കൊണ്ടുപോകുന്നത്. പൊലീസ് വളരെയധികം ആലോചിക്കണം. – ജോര്‍ജ് ജോസഫ് പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ