ലക്‌നൗ: ആദ്യഘട്ട തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഉത്തര്‍പ്രദേശില്‍ സംയുക്തറാലിയ്‌ക്കൊരുങ്ങി മഹാസഖ്യം. സഹരാന്‍പൂരിലെ ദിയോബാന്ദിലാണ് ഇന്ന് എസ്.പി-ബി.എസ്.പി-ആര്‍.എല്‍.ഡി പാര്‍ട്ടികളുടെ സംയുക്തറാലി.
ദിയോബാന്ദിലെ ജാമിയ ടിബിറ്റി മെഡിക്കല്‍ കോളേജിന് സമീപമാണ് റാലി സംഘടിപ്പിക്കുന്നത്. ബി.എസ്.പി അധ്യക്ഷ മായാവതിയും എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവും ആര്‍.എല്‍.ഡി അധ്യക്ഷന്‍ അജിത് സിംഗും ഉപാധ്യക്ഷന്‍ ജയന്ത് ചൗധരിയും റാലിയില്‍ പങ്കെടുക്കുമെന്ന് ബി.എസ്.പി വക്താവിനെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.
ALSO READ: കമല്‍ നാഥിന്റെ വിശ്വസ്തരുടെ വീടുകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്; ഒമ്പതു കോടി കണ്ടെത്തി
ഏറ്റവും കൂടുതല്‍ ലോക്‌സഭാ മണ്ഡലങ്ങളുള്ള യു.പിയില്‍ മഹാസഖ്യത്തിന്റെ പ്രകടനത്തെ ഏറെ ആകാംക്ഷയോടെയാണ് രാജ്യം നോക്കിക്കാണുന്നത്. ആകെയുള്ള 80 സീറ്റില്‍ 78 സീറ്റിലും മഹാസഖ്യം മത്സരിക്കുന്നുണ്ട്.
കോണ്‍ഗ്രസുമായി സഖ്യത്തിന് തയ്യാറാകാതിരുന്ന എസ്.പി-ബി.എസ്.പി പാര്‍ട്ടികള്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റുകളായ അമേഠിയിലും റായ്ബറേലിയിലും മത്സരിക്കില്ലെന്ന് അറിയിച്ചിരുന്നു. രാഹുല്‍ഗാന്ധിയും സോണിയാ ഗാന്ധിയുമാണ് ഈ സീറ്റുകളില്‍ മത്സരിക്കുന്നത്.
ഏപ്രില്‍ 11 നാണ് യു.പിയില്‍ ആദ്യഘട്ടവോട്ടിംഗ് നടക്കുന്നത്. പശ്ചിമ യു.പിയിലെ എട്ട് ലോക്‌സഭാ മണ്ഡലങ്ങളിലാണ് ആദ്യഘട്ട വോട്ടിംഗ് നടക്കുന്നത്.
WATCH THIS VIDEO: