ലക്‌നൗ: പ്രിയങ്കഗാന്ധിയെ കിഴക്കന്‍ പ്രവിശ്യയുടെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറിയായി നിയമിച്ചതോടെ കോണ്‍ഗ്രസുമായുള്ള സഖ്യസാധ്യത പുനപരിശോധിക്കാന്‍ എസ്.പി-ബി.എസ്.പി പാര്‍ട്ടികള്‍ തയ്യാറായേക്കുമെന്ന് റിപ്പോര്‍ട്ട്. ന്യൂസ് 18 നാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
പ്രിയങ്ക ഗാന്ധിയുടെ വരവ് സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ വലിയ ഊര്‍ജ്ജം നല്‍കിയിട്ടുണ്ട്. ഇന്ന് നടന്ന റോഡ് ഷോയിലും ഇത് പ്രകടമായിരുന്നു.
ALSO READ: ‘ഇന്ദിരാ ഗാന്ധി തിരിച്ചുവന്ന പോലെ തോന്നുന്നു’; തരംഗമായി യു.പിയില്‍ പ്രിയങ്കയുടെ റോഡ് ഷോ
മോദിയുടേയും യോഗിയുടേയും മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രവിശ്യയില്‍ കോണ്‍ഗ്രസിനെ നയിക്കുക പ്രിയങ്കയാണ്. ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കപ്പെട്ടാല്‍ പ്രതിപക്ഷ ഐക്യത്തിന് മുതല്‍ക്കൂട്ടാകുമെന്നാണ് വിലയിരുത്തല്‍.
പ്രിയങ്ക വന്നതിന് ശേഷമുള്ള ഉത്തര്‍പ്രദേശിലെ രാഷ്ട്രീയ കാലാവസ്ഥയില്‍ കോണ്‍ഗ്രസിന്റെ റോളിനെ കുറിച്ച് പുനരാലോചന നടത്തുമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതൃത്വത്തെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. ബി.എസ്.പിയും ഇത് സംബന്ധിച്ച ആലോചനയിലാണ്.
12 ഓളം സീറ്റുകളില്‍ കോണ്‍ഗ്രസുമായി വിട്ടുവീഴ്ച ചെയ്യാന്‍ എസ്.പി-ബി.എസ്.പി സഖ്യം തയ്യാറായേക്കുമെന്നും സൂചനയുണ്ട്.
ALSO READ: അനീതിക്കെതിരെ പോരാടാനാണ് പ്രിയങ്കയേയും സിന്ധ്യയേയും ഉത്തര്‍പ്രദേശില്‍ നിയമിച്ചത്: രാഹുല്‍ ഗാന്ധി
നേരത്തെ 36 വീതം സീറ്റുകളില്‍ എസ്.പിയും ബി.എസ്.പിയും മത്സരിക്കുമെന്ന് അറിയിച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയുടേയും രാഹുല്‍ ഗാന്ധിയുടേയും മണ്ഡലമായ റായ്ബറേലിയിലും അമേഠിയിലും എസ്.പി-ബി.എസ്.പി സഖ്യം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ലെന്നും അറിയിച്ചു.
WATCH THIS VIDEO: