| Saturday, 23rd February 2019, 10:54 am

എസ്.പി-ബി.എസ്.പി സഖ്യം ബി.ജെ.പിക്ക് നേട്ടമുണ്ടാക്കിത്തരും: ഉമാ ഭാരതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഝാന്‍സി: ഉത്തര്‍പ്രദേശിലെ എസ്.പി-ബി.എസ്.പി സഖ്യം വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കാണ് നേട്ടമുണ്ടാക്കിത്തരികയെന്ന് കേന്ദ്ര മന്ത്രി ഉമാ ഭാരതി. തനിക്ക് മായാവതിയെക്കുറിച്ചോര്‍ത്ത് മാത്രമാണ് പേടി തോന്നുന്നതെന്നും ഉമാ ഭാരതി പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.

“ബി.എസ്.പിയും എസ്.പിയും തമ്മിലുള്ള സഖ്യം ബി.ജെ.പിക്കാണ് നേട്ടമുണ്ടാക്കുക. ബി.എസ്.പിക്കാര്‍ എസ്.പിക്ക് വോട്ടു ചെയ്യില്ല, എസ്.പിക്കാര്‍ ബി.എസ്.പിക്ക് വോട്ടു ചെയ്യില്ല. എസ്.പിക്കും ബി.എസ്.പിക്കും എതിരായവരെല്ലാം ബി.ജെ.പിക്ക് വോട്ടു ചെയ്യുകയും ചെയ്യും. എന്റെ പേടി ബെഹന്‍ജി (മായാവതി)യെക്കുറിച്ചോര്‍ത്ത് മാത്രമാണ്. എസ്.പി എന്നവരെ അക്രമിക്കുന്നുവോ അന്ന് എന്നെ ബന്ധപ്പെടാന്‍ ഞാന്‍ അവരോട് ആവശ്യപ്പെടുന്നു”- ഉമാ ഭാരതി പറഞ്ഞു.

Also Read യു.പിയിലെ ബി.ജെ.പി സഖ്യകക്ഷി കോണ്‍ഗ്രസുമായി സഖ്യ ചര്‍ച്ച നടത്തി; പ്രശ്‌നങ്ങള്‍ സംസാരിച്ച് പരിഹരിക്കാമെന്ന് ബി.ജെ.പി

എസ്.പി-ബി.എസ്.പി സഖ്യം സംസ്ഥാനത്തെ സീറ്റ് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി തെരഞ്ഞെടുപ്പിനെ നേരിടാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ്. 37 സീറ്റില്‍ എസ്.പിയും 38 സീറ്റില്‍ ബി.എസ്.പിയും മത്സരിക്കും.

കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ റായ്ബറേലിയിലും അമേതിയിലും എസ്.പി-ബി.എസ്.പി സഖ്യം സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ യു.പി.എ ചെയര്‍പേഴ്‌സണ്‍ സോണിയാ ഗാന്ധിയുടേയും കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടേയും മണ്ഡലങ്ങളാണിത്.

എസ്.പിയുമായും ബി.എസ്.പിയുമായും സീറ്റു വിഭജനത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കങ്ങള്‍ക്കൊടുവില്‍ സംസ്ഥാനത്തെ 80 സീറ്റുകളിലും കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

We use cookies to give you the best possible experience. Learn more