ലഖ്‌നൗ: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എസ്.പി-ബി.എസ്.പി സഖ്യം ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയ്ക്ക് ക്ഷീണം ചെയ്യുമെന്ന് കേന്ദ്രമന്ത്രിയും ആര്‍.പി.ഐ നേതാവുമായ രാംദാസ് അത്താവലെ. 25 മുതല്‍ 30 സീറ്റുകള്‍ വരെ ബി.ജെ.പിയില്‍ നിന്ന് ഈ സഖ്യം പിടിച്ചേക്കാമെന്നും രാംദാസ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ നരേന്ദ്രമോദിയെ വെല്ലുവിളിക്കാന്‍ ഇത് മതിയാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉത്തര്‍പ്രദേശിലെ 80 ലോക്‌സഭാ സീറ്റില്‍ 73 ലും ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ സഖ്യമാണ് 2014 ല്‍ വിജയിച്ചത്. അമേഠിയിലും റായ്ബറേലിയിലും കോണ്‍ഗ്രസാണ് വിജയിച്ചത്. എസ്.പി അഞ്ചിടത്താണ് ജയിച്ചത്. അവസാനം നടന്ന രണ്ട് ഉപതെരഞ്ഞെടുപ്പ് ഫലം കൂടെ ചേര്‍ത്ത് ഏഴു സീറ്റാണ് എസ്.പിയ്ക്കുള്ളത്.
“എസ്.പി-ബി.എസ്.പി സഖ്യം ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റുകള്‍ക്ക് ഭീഷണിയാണ്. 25-30 സീറ്റുകള്‍ വരെ അവര്‍ പിടിച്ചേക്കാം. എങ്കിലും 50 തോളം സീറ്റുകള്‍ എന്‍.ഡി.എ നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ഈ സഖ്യങ്ങള്‍ക്കൊന്നുമാകില്ല.”
മായാവതിയും രാഹുല്‍ ഗാന്ധിയും അഖിലേഷും ഒരുമിച്ച് നിന്നാലും മോദി പ്രഭാവത്തെ മറികടക്കാനാകില്ലെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഗോരഖ്പൂരിലും ഫുല്‍പൂരിലും നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്താണ് എസ്.പി ജയിച്ചത്. ബി.എസ്.പി പിന്തുണ എസ്.പിയ്ക്കായിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടര്‍ച്ചയായി വിജയിച്ചിരുന്ന മണ്ഡലത്തിലായിരുന്നു എസ്.പിയുടെ വിജയം.
വരാനിരിക്കുന്ന ഖൈരാന ഉപതെരഞ്ഞടുപ്പിലും എസ്.പി- ബി.എസ്.പി സഖ്യമാണ് ബി.ജെ.പിയെ നേരിടുന്നത്.
Watch This Video: