ന്യൂദല്‍ഹി: അഖിലേഷ്-മായാവതി സഖ്യം നാളെ പ്രഖ്യാപിച്ചേക്കാമെന്ന് സൂചന. നാളെ ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ ഇരുവരും ചേര്‍ന്ന് നടത്തുന്ന പത്രസമ്മേളനത്തില്‍ പ്രഖ്യാപനമുണ്ടാവുമെന്നാണ് കരുതുന്നത്.
അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയും മായാവതിയുടെ ബഹുജന്‍സമാജ് വാദിപാര്‍ട്ടിയും ആഴ്ച്ചകളോളം നീണ്ട ചര്‍ച്ചകളിലായിരുന്നു.
കഴിഞ്ഞയാഴ്ച ദല്‍ഹിയില്‍ നടന്ന യോഗത്തില്‍ കോണ്‍ഗ്രസിനെ ഒഴിവാക്കികൊണ്ടുള്ള “ഗത്ബന്ധന്‍” സഖ്യത്തെകുറിച്ചാണ് ബി.എസ്.പി, എസ്.പിയും ചര്‍ച്ചകള്‍ നടത്തിയതെന്നാണ് റപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ALSO READ: രാഹുല്‍ ഗാന്ധി സ്ത്രീവിരുദ്ധനാണെന്ന അഭിപ്രായമില്ല; രാഹുലിനെ പിന്തുണച്ച് പ്രകാശ് രാജ്
രാഷ്ട്രീയ ലോക് ദള്‍, നിഷാദ് പാര്‍ട്ടി തുടങ്ങിയ ചെറിയ പാര്‍ട്ടികളും സഖ്യത്തിലുണ്ടാവും.
2014 ല്‍ ബി.ജെ.പിയും സംഖ്യകക്ഷിയായ അപ്നാ ദളും ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ 80ല്‍ 73സീറ്റുകളും നേടിയിരുന്നു. എന്നാല്‍ മൂന്ന് പ്രധാന സംസ്ഥാനങ്ങളില്‍ ഭരണം നഷ്ടപ്പെട്ട ബി.ജെ പിക്ക് 2019 ലെ ദേശീയ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സഖ്യം വലിയ തലവേദനയുണ്ടാക്കിയേക്കാം.
ഉത്തര്‍പ്രദേശില്‍ എസ്.പി-ബി.എസ്.പി സഖ്യം ഒരുമിച്ചാല്‍ ബി.ജെ.പിയ്ക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്ന സര്‍വേഫലവും പുറത്തുവന്നിരുന്നു.
WATCH THIS VIDEO: