ലക്‌നൗ: ഉത്തര്‍പ്രദേശില്‍ എസ്.പിയും ബി.എസ്.പിയും തമ്മിലുള്ള സീറ്റ് ധാരണ അവസാനഘട്ടത്തിലേക്കെന്ന് റിപ്പോര്‍ട്ട്. കുറച്ച് സീറ്റുകളിലൊഴികെ മറ്റ് കാര്യങ്ങളില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ തീരുമാനമായതായി മുതിര്‍ന്ന ബി.എസ്.പി നേതാവിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
“ചില സീറ്റുകളിലൊഴികെയുള്ള സീറ്റ് സമവാക്യങ്ങള്‍ തീരുമാനമായിട്ടുണ്ട്. സഖ്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ബാക്കിയുള്ള സീറ്റുകളിലും വ്യക്തത വരുത്താനാകും.”
ALSO READ: എസ്.പി-ബി.എസ്.പി സഖ്യം വന്നാല്‍ മോദി അധികാരത്തില്‍ നിന്ന് പുറത്താകും; എ.ബി.പി ന്യൂസ് സര്‍വേ
ബി.ജെ.പി-കോണ്‍ഗ്രസ് ഇതര സഖ്യത്തിനായാണ് ബി.എസ്.എപി അധ്യക്ഷ ശ്രമിക്കുന്നതെന്നും പാര്‍ട്ടി നേതാവ് പറയുന്നു. എസ്.പിയോടൊപ്പം ഇന്ത്യന്‍ നാഷണല്‍ ലോക് ദളും ജനതാ ഛത്തീസ്ഗഢ് കോണ്‍ഗ്രസും മായാവതിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ജെ.ഡി.എസ് നേതാവ് ദേവഗൗഡ, ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗി, ഐ.എന്‍.എല്‍.ഡി, നേതാവ് അഭയ് സിംഗ് ചൗതാല, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച ഹേമന്ത് സോറന്‍, എന്നിവരുമായി എസ്.പി-ബി.എസ്.പി നേതാക്കള്‍ ചര്‍ച്ച നടത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.
ടി.ആര്‍.എസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ ചന്ദ്രശേഖരറാവു ഇന്ന് ബി.എസ്.പി അധ്യക്ഷയുമായി കൂടിക്കാഴ്ച നടത്തും. ബി.എസ്.പി- എന്‍.സി.പി ചര്‍ച്ചയും ഇന്ന് നടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
മൂന്നാം മുന്നണിയില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെയും നവീന്‍ പട്‌നായിക്കിനെയും കൂടെ കൂട്ടുമെന്ന് ബി.എസ്.പി നേതാവ് പറഞ്ഞു. ജനുവരി 15 ന് മായാവതിയുടെ ജന്മദിനത്തില്‍ എസ്.പിയുമായുള്ള സഖ്യം ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
WATCH THIS VIDEO: