നേഷന്‍സ് ലീഗില്‍ ജര്‍മനിയെ നേരിടാന്‍ ഒരുങ്ങുകയാണ് ഇംഗ്ലണ്ട്. വെംബ്ലെ സ്‌റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന മത്സരത്തിനുള്ള ഇംഗ്ലണ്ടിന്റെ സ്‌ക്വാഡിനെ പ്രഖ്യാപിച്ചിരുന്നു.
ലോകകപ്പിന് മുന്നോടിയായുള്ള ഇംഗ്ലണ്ടിന്റെ അവസാന തയ്യാറെടുപ്പാണ് ഈ മത്സരം. ഈ നേഷന്‍സ് ലീഗില്‍ മോശം പ്രകടനമായിരുന്നു കോച്ച് സൗത്ത്‌ഗേറ്റിന്റെ കീഴില്‍ ഇംഗ്ലണ്ട് കാഴ്ചവെക്കുന്നത്. അദ്ദേഹത്തിന്റെ കോച്ചിങ്ങിലെ പോരായ്മകള്‍ ടൂര്‍ണമെന്റില്‍ ഉടനീളം കാണാമായിരുന്നു.
ഇറ്റലിക്കെതിരെ അവസാന മത്സരത്തില്‍ ഇറങ്ങിയ ടീമില്‍ നിന്നും രണ്ട് മാറ്റങ്ങളുമായാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. ഇറ്റലിക്കെതിരെ ഒരു ഗോളിന് ത്രീ ലയണ്‍സ് തോറ്റിരുന്നു.
കൗല്‍ വാക്കറിന് പകരം ജോണ്‍ സ്‌റ്റോണ്‍സും ബുകായോ സാകക്ക് പകരം ലീക് ഷായും ടീമില്‍ തിരിച്ചെത്തി. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ വളരെ മോശം സീസണാണ് ഷായ്ക്കുള്ളത്. യുണൈറ്റഡില്‍ പോലും സ്ഥാനമില്ലാത്ത താരമാണ് അദ്ദേഹം.
ഷായെ ടീമിലെത്തിച്ചതില്‍ ഒരുപാട് ആരാധകര്‍ തൃപ്തരല്ല. ഇവനെയും മഗ്വെയറിനയുമൊക്കെ കളിപ്പിക്കുന്നതിന് എന്തിനാണൊണ് ആരാധകര്‍ ചോദിക്കുന്നത്.
എന്നെ ഉറക്കാനാണോ ഇവനെ കളിപ്പിക്കുന്നത് എന്നും ഒരു ആരാധന്‍ ട്വീറ്റ് ചെയ്തു. ഇംഗ്ലണ്ടിലായാലും മാഞ്ചസ്റ്റര്‍ യുണൈറ്റഡിലായാലും ആരാധകരുടെ സ്ഥിരം ഇരയാണ് മഗ്വെയറും ഷായും.
Shaw starting over chilwell is ridiculous and Maguire been there instead of tomori makes me sick 🤮
— CFC_Jamie431 (@CFCJamie431) September 26, 2022
luke shaw over chilwell this is why england are finished
— Fergus – Attackers Out (@FergusChelsea) September 26, 2022
Shaw and maguire ???🤣🤣🤣🤣 advantage Germany
— perc (@perc3x) September 26, 2022
do you want me to fall asleep ? maguire & luke shaw starting ? FML https://t.co/IkbNhqvBz9
— lin ❦ (@sainzfiles) September 26, 2022
Content Highlight: Southgate gets trolled By england Fans for including Shaw and maguier