ഇങ്ങനെ പോയാല്‍ ഇവന്‍മാര്‍ ലോകകപ്പ് കളിക്കുമോ എന്ന് കണ്ടറിയണം; അന്താരാഷ്ട്ര മത്സരം ഒഴിവാക്കി ട്വന്റി-20 ലീഗ് കളിക്കാനൊരുങ്ങി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം
Cricket
ഇങ്ങനെ പോയാല്‍ ഇവന്‍മാര്‍ ലോകകപ്പ് കളിക്കുമോ എന്ന് കണ്ടറിയണം; അന്താരാഷ്ട്ര മത്സരം ഒഴിവാക്കി ട്വന്റി-20 ലീഗ് കളിക്കാനൊരുങ്ങി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 13th July 2022, 1:53 pm

ഒരു കാലത്ത് ക്രിക്കറ്റ് ലോകത്തെ വിറപ്പിച്ചുകൊണ്ടിരുന്ന ടീമായിരുന്നു ദക്ഷിണാഫ്രിക്ക. എന്നാല്‍ പല പ്രമുഖ താരങ്ങളുടെ വിരമിക്കലും ബോര്‍ഡിന്റെ പോരായ്മയും ടീം ഒരുപാട് നഷ്ടത്തിലേക്ക് പോകാന്‍ കാരണമായി.

എന്നാല്‍ കുറച്ചുനാളുകളായി ടീം തിരിച്ചുവരവിന്റെ പാതയിലാണ്. ടീമെന്ന നിലയില്‍ പഴയ ഫോമിലേക്ക് എത്തിയില്ലെങ്കിലും മോശമല്ലാത്ത പ്രകടനം നടത്താന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിക്കുന്നുണ്ട്.

എന്നാല്‍ ഇപ്പോഴിതാ അവരുടെ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ മോശം തീരുമാ

നവുമായി മുന്നോട്ടുവന്നിരിക്കുകയാണ് ദക്ഷിണാഫ്രിക്ക. ഓസ്‌ട്രേലിയക്കെതിരെ ജനുവരിയില്‍ നടക്കേണ്ടിരുന്ന ഏകദിന പരമ്പരയില്‍ നിന്നും പിന്മാറിയിരിക്കുകയാണ് ടീം.

എന്നാല്‍ ഈ വര്‍ഷം അവസാനം ആരംഭിക്കുന്ന ടെസറ്റ് പരമ്പരയില്‍ ദക്ഷിണാഫ്രിക്ക പങ്കെടുക്കും.
നേരത്തെ, ഏകദിന മത്സരങ്ങളുടെ തിയതി മാറ്റാന്‍ സി.എസ്.എ അഭ്യര്‍ത്ഥിച്ചിരുന്നുവെങ്കിലും അന്താരാഷ്ട്ര കലണ്ടര്‍ കാരണം മത്സരങ്ങള്‍ നടത്താനുള്ള സ്ലോട്ട് ലഭ്യമല്ല.

ഏകദിന പരമ്പരയില്‍ നിന്ന് പിന്മാറാന്‍ പ്രോട്ടീസ് തീരുമാനിച്ചതോടെ, ഓസ്ട്രേലിയക്ക് മൂന്ന് മത്സരങ്ങളുടെ പോയിന്റുകള്‍ വിട്ടുകൊടുക്കാനും അവര്‍ സമ്മതിച്ചു.

ദക്ഷിണാഫ്രിക്കയില്‍ ഡൊമസ്റ്റിക്ക് ട്വന്റി-20 ലീഗ് നടക്കുന്നതിനാലാണ് ഓസ്‌ട്രേലിയന്‍ പരമ്പര അവര്‍ ഒഴിവാക്കിയത്. ഇത് വലിയ രീതിയില്‍ തന്നെ ടീമിനെ ബാധിക്കും.

ഐ.സി.സി സൂപ്പര്‍ ലീഗിന്റെ ഭാഗമായ ഏകദിന പരമ്പരയായതിനാല്‍ 2023ലെ ഐ.സി.സി ഏകദിന ലോകകപ്പിനുള്ള പ്രോട്ടീസിന്റെ നേരിട്ടുള്ള യോഗ്യത ഇതോടെ സംശയത്തിലായിരിക്കുകയാണ്.

Content Highlights: Southafrica’s Direct entry to worldcup is in doubts